Times Kerala

നേ​മ​ത്തെ കോ​മ​യി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; മുഖ്യമന്ത്രിയുടെ പ്രസ്‍താവനയ്‌ക്ക്‌ മറുപടിയുമായി കുമ്മനം

 
നേ​മ​ത്തെ കോ​മ​യി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; മുഖ്യമന്ത്രിയുടെ പ്രസ്‍താവനയ്‌ക്ക്‌ മറുപടിയുമായി കുമ്മനം

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. നേ​മ​ത്തെ ബി​ജെ​പി അ​ക്കൗ​ണ്ട് എ​ൽ​ഡി​എ​ഫ് ക്ലോ​സ് ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രിയുടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി കു​മ്മ​നം രംഗത്തെത്തിയത്. അ​ക്കൗ​ണ്ട് പൂ​ട്ടു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു‌​ടെ പ്ര​സ്താ​വ​ന കോ​ൺ​ഗ്ര​സ്-​സി​പി​എം ധാ​ര​ണ​യു​ടെ ഭാ​ഗ​മാണെന്ന് കുമ്മനം പ​റ​ഞ്ഞു. കോൺഗ്രസ്- മാ‍ർക്സിസ്റ്റ് ഒത്ത് ചേർന്ന് കോ-മ സഖ്യം തനിക്കെതിരെ പ്രവർത്തിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണെന്നും ന്യൂനപക്ഷങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും കുമ്മനം രാ​ജ​ശേ​ഖ​ര​ൻ അവകാശപ്പെട്ടു.

Related Topics

Share this story