Times Kerala

ട്വിറ്റർ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനായ പെരിസ്‌കോപ് പ്രവർത്തനം നിർത്തി

 
ട്വിറ്റർ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനായ പെരിസ്‌കോപ് പ്രവർത്തനം നിർത്തി

ന്യൂഡൽഹി: ലൈവ് സ്ട്രീമിങ് ട്വിറ്റർ ആപ്ലിക്കേഷൻ പെരിസ്‌കോപ് പ്രവർത്തനം നിർത്തി. ഗൂഗിൾ, ആപ്പിൾ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് പെരിസ്‌കോപ് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതിനാലാണ് പെരിസ്‌കോപ് പ്രവർത്തനം അവസാനിപ്പിച്ചത്. ഏപ്രിൽ നാലിന് ശേഷം പെരിസ്‌കോപ്പ് ഫീച്ചറുകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ല.  അതേസമയം, പെരിസ്‌കോപ്പ് വെബ്‌സൈറ്റ് ഓൺലൈനിൽ തുടരുമെന്നും ഉപയോക്താക്കൾക്ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിലൂടെ അവരുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാനാകുമെന്നും പെരിസ്‌കോപ്പ് വ്യക്തമാക്കി.

Related Topics

Share this story