Times Kerala

കോവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയും; പഠന റിപ്പോർട്ട്

 
കോവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയും; പഠന റിപ്പോർട്ട്

കോവിഡ് വൈറസ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍. റോം യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ശരാശരി മുപ്പത്തിമൂന്ന് വയസുള്ള നൂറ് പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. കോവിഡ് ബാധിക്കാത്ത പുരുഷന്മാരില്‍ ഒന്‍പത് ശതമാനം ലൈംഗിക പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയപ്പോള്‍ കോവിഡ് ബാധിച്ചവരില്‍ അത് 28 ശതമാനമാണ്. രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതെലിയത്തെ കോവിഡ് വൈറസ് ബാധിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലുകള്‍ നേര്‍ത്തതും ചുരുങ്ങിയതുമാണ്. ചെറിയ അണുബാധ പോലും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം.ഇത് പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനമില്ലാതാക്കുന്നു.

Related Topics

Share this story