Times Kerala

മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി ; തൊഴിലാളി മരിച്ചു

 
മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി ; തൊഴിലാളി മരിച്ചു

കൊല്ലം: മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു . മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ ശാസ്താംകോട്ടയിലെ ആഞ്ഞിലിമൂടാണു സംഭവം നടന്നത് . മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണന്‍ മരത്തില്‍ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തില്‍ കയറുമായി ബന്ധിച്ചിരുന്നു. അതേസമയം ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു വീണിരുന്നു .ഇതോടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരു വെന്നാണ് ദൃക്‌സാക്ഷികള്‍ പറയുയുന്നത് .

Related Topics

Share this story