Times Kerala

കർഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ വാഹനവ്യൂഹം ആക്രമിച്ച 14 പേരെ പോലീസ് പിടികൂടി

 
കർഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ വാഹനവ്യൂഹം ആക്രമിച്ച 14 പേരെ പോലീസ് പിടികൂടി

രാജസ്ഥാൻ: അൽവാറിലെ അൽവാറിൽ കർഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ വാഹന വ്യൂഹത്തിനെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പതിനാൽ പേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. ബികെയു വക്താവിനെ കരിങ്കൊടി കാണിക്കുകയും വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തതിനാണ് പ്രതികളെ പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ടിക്കായത്ത് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ടിക്കായത്ത്
ആരോപിക്കുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related Topics

Share this story