Times Kerala

ക്രിസ്​റ്റ്യാനോ വലിച്ചെറിഞ്ഞ ‘ആംബാൻഡിന്’​ 55 ലക്ഷം രൂപ; ലേലം നടത്തിയത് ന​ട്ടെല്ലിന്​ ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക്

 
ക്രിസ്​റ്റ്യാനോ വലിച്ചെറിഞ്ഞ ‘ആംബാൻഡിന്’​ 55 ലക്ഷം രൂപ; ലേലം നടത്തിയത് ന​ട്ടെല്ലിന്​ ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക്

ഇഞ്ചുറി ടൈമിൽ അടിച്ച ഗോൾ റഫറി നിഷേധിച്ചത്തിൽ പ്രതിഷേധത്തിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ക്യാപ്​റ്റൻ ‘ആംബാൻഡിന്’ വില 75,000 ഡോളർ (ഏകദേശം 55 ലക്ഷം രൂപ). ലോകകപ്പ്​ യോഗ്യതാ റൗണ്ടിൽ പോർചുഗൽ – സെർബിയ മത്സരത്തിനിടയിലായിരുന്നു ക്രിസ്​റ്റ്യാനോ ആംബാൻഡ്​ വലിച്ചെറിഞ്ഞ്​ കളം വിട്ടത്​. ഈ ആംബാൻഡാണ്​ സെർബിയയിലെ ന​ട്ടെല്ലിന്​ ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞി​ന്‍റെ ചികിത്സക്കുവേണ്ടി ലേലത്തിൽ വെച്ചത്​. മൂന്നു ദിവസം കൊണ്ട്​ നിരവധി പേരാണ് ഓൺലൈനായി നടത്തിയ ലേലത്തിൽ പങ്കാളികളായത്.

Related Topics

Share this story