Times Kerala

അങ്ങ് ഹോളിവുഡില്‍ എത്തും വരെ ഇത് തുടരും എന്ന് അഹാന, ആദ്യം മലയാളത്തില്‍ നല്ല റോള്‍ ചെയ്യെന്ന് കമന്റ്; താരത്തിന്റെ പുതിയ ചിത്രം വൈറൽ

 
അങ്ങ് ഹോളിവുഡില്‍ എത്തും വരെ ഇത് തുടരും എന്ന് അഹാന, ആദ്യം മലയാളത്തില്‍ നല്ല റോള്‍ ചെയ്യെന്ന് കമന്റ്; താരത്തിന്റെ പുതിയ ചിത്രം വൈറൽ

അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടി അഹാന കൃഷ്ണ മലയാളികൾക്ക് സുപരിചയാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോളിതാ ‌തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ”എന്നെ ഹോളിവുഡ് സിനിമകളില്‍ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങള്‍ എടുത്തുകൊണ്ട് ഇരിക്കും” എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ താരത്തെ പ്രോത്സാഹിപ്പിച്ചും ആശംസിച്ചുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ആദ്യം മലയാളത്തില്‍ ഒരു നല്ല റോള്‍ ചെയ് എന്നിട്ടാകാം ഹോളിവുഡ് എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.അഹാനയുടെ മൂന്നാമത്തെ സിനിമയായ ലൂക്കയുടെ ഛായാഗ്രാഹകന്‍ നിമിഷ് രവി പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Related Topics

Share this story