Times Kerala

രാജസ്ഥാനിലെ സ്കൂൾ പുസ്തകത്തിൽ നിന്നും ദീൻദയാൽ ഉപാധ്യായയുടെ പേര് മാറ്റി

 
രാജസ്ഥാനിലെ സ്കൂൾ പുസ്തകത്തിൽ നിന്നും ദീൻദയാൽ ഉപാധ്യായയുടെ പേര് മാറ്റി

ജയ്പൂർ: ജനസംഘം സ്ഥാപകനും ആർ.എസ്.എസ് ആചാര്യനുമായ ദീൻദയാൽ ഉപാധ്യായയുടെ പേര് രാജസ്ഥാനിലെ സ്കൂൾ പുസ്തകത്തിൽ നിന്നും കോൺഗ്രസ് സർക്കാർ നീക്കി. സ്കൂൾ സ്കോളർഷിപ്പ് ടെസ്റ്റിൽ നിന്നാണ് ദീൻദയാൽ ഉപാധ്യായയുടെ പേര് നീക്കിയത്.ഇതോടെ രാജസ്ഥാൻ സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. അശോക് ഗെഹ്ലോട്ടിന്റെ  കോൺഗ്രസ് സർക്കാറിന് ദീൻ ദയാൽ ഉപാധ്യായയെ പേടിയാണെന്ന് ബി.ജെ.പി പരിഹസിച്ചു.

എന്നാൽ, മുൻ ബി.ജെ.പി സർക്കാർ ടാലൻറ് സെർച്ച് പരീക്ഷാ ടെസ്റ്റിൽ ദീൻദയാൽ ഉപാധ്യായയുടെ പേര് വെറുതെ ചേർക്കുകയായിരുന്നെന്നും അതിനാലാണ് പേര് നീക്കിയതെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസാര പറഞ്ഞു.ബി.ജെപി വിദ്യാഭ്യാസത്തെ കാവിവത്കരിച്ചുവെന്നും അത് നീക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.

Related Topics

Share this story