Times Kerala

വാട്ട്സ്ആപ്പിൽ സുരക്ഷ എങ്ങനെ നിങ്ങളുടെ നിയന്ത്രണത്തിലാക്കാം?

 
വാട്ട്സ്ആപ്പിൽ സുരക്ഷ എങ്ങനെ നിങ്ങളുടെ നിയന്ത്രണത്തിലാക്കാം?

തെറ്റായ വിവരങ്ങളുടെ വ്യാപനം എന്ന സങ്കീർണ്ണമായ പ്രശ്‍നം പരിഹരിക്കാൻ ഒറ്റമൂലി ലഭ്യമല്ലെങ്കിലും, തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർ സുരക്ഷിതരായി തുടരുന്നു എന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ വാട്ട്സ്ആപ്പ് പ്രതിജ്ഞാബദ്ധരാണ്. ഉപയോക്താക്കൾ സ്വയം ശാക്തീകരിക്കേണ്ടതും തെറ്റായ വിവരങ്ങളുടെ കണ്ണിയിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വാട്ട്സ്ആപ്പിൽ ഉപയോക്താക്കളുടെ സുരക്ഷയുടെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലാക്കാനുള്ള ചില ടിപ്പ്സ് ഇതാ.

1. ഫോർവേർഡഡ് ലേബലുകൾ:

ഉപയോക്താവിന് ഫോർവേർഡ് ചെയ്തൊരു സന്ദേശം ലഭിക്കുമ്പോൾ, ഇത് കൈമാറി വന്നതാണെന്ന കാര്യം എടുത്തു കാണിക്കാൻ വാട്ട്സ്ആപ്പ് സന്ദേശത്തിനൊപ്പം ഒരു ലേബൽ ചേർക്കും. ചെയിൻ മെസേജ് പോലെ ഒരുപാട് തവണ ഫോർവേഡ് ചെയ്‌ത മെസേജുകൾ തിരിച്ചറിയാൻ ഞങ്ങൾ കഴിഞ്ഞയിടയ്ക്ക് ഒരു ഡബിൾ ആരോ ഐക്കൺ ചേർത്തു. മെസേജ് അയച്ചയാൾ സൃഷ്ടിച്ചതല്ല ഇതെന്ന് വായിക്കുന്നയാൾക്ക് ബോദ്ധ്യപ്പെടാൻ ഈ സുചകങ്ങൾ സഹായിക്കുന്നു. ഫോർവേർഡ് ചെയ്‌ത് കിട്ടിയ സന്ദേശങ്ങൾ മറ്റൊരാൾക്ക് പങ്കിടുന്നതിന് മുമ്പ് അതിലെ യാഥാർത്ഥ്യം സ്ഥിരീകരിക്കണമെന്ന് ഞങ്ങൾ ആളുകളെ ബോധവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.

2. ഗ്രൂപ്പ് ക്രമീകരണം:

ഗ്രൂപ്പ് സ്വകാര്യതാ ക്രമീകരണത്തിലൂടെ, ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർക്കാൻ നിങ്ങളുടെ അനുവാദം ആവശ്യമാണ് എന്ന തരത്തിൽ സജ്ജീകരിക്കാൻ കഴിയും. ഇത് പ്രവർത്തനക്ഷമമാക്കാൻ, നിങ്ങളുടെ ആപ്പിലെ ക്രമീകരണത്തിലേക്ക് പോകുക, അതിനു ശേഷം അക്കൌണ്ട് > സ്വകാര്യത > ഗ്രൂപ്പുകൾ എന്നതിൽ ടാപ്പ് ചെയ്‌‍ത് “എല്ലാവർക്കും”, “എന്‍റെ കോണ്ടാക്റ്റുകൾ”, ‘ഇനിപ്പറയുന്നവരൊഴിച്ചുള്ള എന്‍റെ കോണ്ടാക്റ്റുകൾ’ എന്നീ മൂന്ന് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക. “എന്‍റെ കോണ്ടാക്റ്റുകൾ” എന്നതിന് അർത്ഥം നിങ്ങളുടെ അഡ്രസ് ബുക്കിലുള്ള ഉപയോക്താക്കൾക്ക് മാത്രമെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാനാകൂ എന്നാണ്. ‘ഇനിപ്പറയുന്നവരൊഴിച്ചുള്ള എന്‍റെ കോണ്ടാക്റ്റുകൾ’ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നു. നിങ്ങളുടെ കോണ്ടാക്റ്റുകളിലുള്ള ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാനാകും എന്ന് ഇതിലൂടെ നിയന്ത്രിക്കാനാകും. കൂടുതൽ വിവരങ്ങൾ, ഇവിടെ.

3. ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുക:

ഒരു ഉപയോക്താവ് മറ്റൊരാളെ ബ്ലോക്ക് ചെയ്‌താൽ, പിന്നെ അവർക്ക് ‘അവസാനം കണ്ടത്’, ഉപയോക്താവ് ഓൺലൈനാണോ തുടങ്ങിയ കാര്യങ്ങൾ കാണാനാകില്ല. കോണ്ടാക്റ്റിന്‍റെ പ്രൊഫൈൽ ഫോട്ടോയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും അവർക്ക് കാണാനാകില്ല. ബ്ലോക്ക് ചെയ്‍ത ഒരാൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് ഒരു ടിക്ക് മാർക്ക് മാത്രമെ കാണാനാകൂ, അതായത് മെസേജ് അയച്ചു എന്നത്. മെസേജ് ഡെലിവർ ചെയ്‍തു എന്ന് സൂചിപ്പിക്കുന്ന രണ്ടാമത്തെ ടിക്ക് മാർക്ക് കാണാനാകില്ല. കോളുകളും ചെയ്യാനാകില്ല. നിങ്ങൾ ആരെയെങ്കിലും ബ്ലോക്ക് ചെയ്യുമ്പോൾ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു രീതി നടപ്പിലാക്കിയിരിക്കുന്നത്.

4. സ്പാം റിപ്പോർട്ട് ചെയ്യൽ:

സ്‌പാം മെസേജുകൾ കുറയ്ക്കാൻ വാട്ട്സ്ആപ്പ് വളരെ ശ്രദ്ധാപൂർവ്വമാണ് ശ്രമിക്കുന്നത്. ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സുരക്ഷിതമായൊരു ഇടം എന്നതിനാണ് ആദ്യ പരിഗണന. എന്നിരുന്നാലും, സാധാരണ SMS അല്ലെങ്കിൽ ഫോൺ കോളുകൾ പോലെ തന്നെ, നിങ്ങളുടെ നമ്പർ കൈവശമുള്ളവർ നിങ്ങളെ ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. വാട്ട്സ്ആപ്പ് ഇത്തരം സന്ദേശങ്ങൾ തിരിച്ചറിയാനും അവ കൈകാര്യം ചെയ്യാനും നിങ്ങളെ സഹായിക്കുന്നു. സ്‌പാം മെസേജ് ലഭിച്ചാൽ, ആ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും, ആ മെസേജ് അവഗണിക്കാനും ഇല്ലാതാക്കാനും ഞങ്ങൾ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ബ്ലോക്ക് ചെയ്യലിനെക്കുറിച്ച് കൂടുതലറിയാൻ ഇത് വായിക്കുക. നിങ്ങളുടെ കോണ്ടാക്റ്റുകൾക്ക് ഹാനിയുണ്ടാക്കാനുള്ള സാധ്യത ഒഴിവാക്കാൻ ഇത്തരം സന്ദേശങ്ങൾ ആർക്കും ഫോർവേർഡ് ചെയ്യാതിരിക്കുക.

5. വാർത്തകളുടെ യാഥാർത്ഥ്യം പരിശോധിക്കുക:

പോയ്ന്‍റർ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ ഇന്‍റർനാഷ്ണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് (IFCN) ബോട്ട് നിർമ്മിച്ചിരിക്കുന്നത് തെറ്റായ വിവരങ്ങളുടെ വ്യാപനം എന്ന വെല്ലുവിളിയെ നേരിടാനാണ്. ഈ ബോട്ട് ഉപയോക്താക്കളെ 70-ലേറെ രാജ്യങ്ങളിൽ സ്വതന്ത്ര ഫാക്റ്റ് ചെക്കർമാരുമായി കണക്റ്റ് ചെയ്യുന്നു. പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെ ഏറ്റവും വലിയ ഡാറ്റാബേസാണ് ഇവരുടെ പക്കലുള്ളത്. IFCN ബോട്ട് ആളുകൾക്ക് ഫാക്റ്റ് ചെക്കിംഗ് ഓർഗനൈസേഷനുകളുടെ ആഗോള ഡയറക്റ്ററിയും ലഭ്യമാക്കുന്നു. ഉപയോക്താവിന്‍റെ മൊബൈൽ കൺട്രി കോഡ് ഉപയോഗിച്ച് ഏതു രാജ്യത്തു നിന്നാണ് ബന്ധപ്പെടുന്നതെന്ന് തിരിച്ചറിയാൻ ഈ സിസ്റ്റത്തിന് കഴിയും. ഇത് ഉപയോഗിച്ച് അവർക്ക് ഏറ്റവും എളുപ്പത്തിൽ ബന്ധപ്പെടാവുന്ന ഫാക്റ്റ് ചെക്കിംഗ് സ്ഥാപനത്തിന്‍റെ വിവരങ്ങളായിരിക്കും നൽകുന്നത്. ഉപയോക്താവിന് പ്രാദേശിക ഫാക്റ്റ് ചെക്കറിന് വിവരങ്ങൾ നൽകി സന്ദേശം അവലോകനം ചെയ്യാൻ ആവശ്യപ്പെടാം അല്ലെങ്കിൽ ഈ മേഖലയിൽ പ്രചരിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് വെബ്സൈറ്റിൽ നിന്ന് കൂടുതലറിയാം. IFCN ബോട്ട് 100% സൌജന്യമാണ്. ഉപയോക്താക്കൾ +1 (727) 2912606 എന്ന നമ്പർ കോണ്ടാക്റ്റായി സംരക്ഷിച്ച ശേഷം ബോട്ടിനെ ഉണർത്താൻ ‘Hi’ എന്ന സന്ദേശം അയയ്ക്കുക. http://poy.nu/ifcnbot എന്നത് ക്ലിക്ക് ചെയ്തും ഇത് ചെയ്യാവുന്നതാണ്.

6. രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കൽ:

ഉപയോക്താക്കൾക്ക് സുരക്ഷയുടെ അധിക ലെയർ നൽകുന്ന രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കൽ ഉപയോഗിക്കാൻ ഞങ്ങൾ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൌണ്ട് റീസെറ്റ് ചെയ്യുമ്പോഴും പരിശോധിച്ച് ഉറപ്പിക്കുമ്പോഴും ഉപയോഗിക്കുന്ന ആറക്ക പിൻ നമ്പർ ആണിത്. നിങ്ങളുടെ സിം കാർഡ് മോഷണം പോയെങ്കിലോ ഫോൺ നമ്പർ വിവരങ്ങൾ ലീക്കായെങ്കിലോ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൌണ്ട് മറ്റാരെങ്കിലും ആക്സസ് ചെയ്യുന്നത് തടയാനാകും. രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കൽ സജ്ജീകരിക്കുന്നത് വളരെ എളുപ്പമാണ്. വാട്ട്സ്ആപ്പ് തുറന്ന് ക്രമീകരണം > അക്കൌണ്ട് > രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കൽ > പ്രവർത്തനക്ഷമമാക്കുക എന്നത് ടാപ്പ് ചെയ്യുക. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുമ്പോൾ, നിങ്ങളുടെ ഇമെയിൽ വിലാസം ഓപ്ഷണലായി നൽകാനാകും. നിങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ ആറക്ക പിൻ മറന്നു പോയാൽ ഈ ഇമെയിൽ വിലാസം ഉപയോഗിച്ച് വാട്ട്സ്ആപ്പിന് നിങ്ങൾക്ക് രണ്ടു ഘട്ട പരിശോധിച്ചുറപ്പിക്കൽ പ്രവർത്തനരഹിതമാക്കാനുള്ള ലിങ്ക് അയയ്ക്കാനാകും. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വീഡിയോ കാണുക.

Related Topics

Share this story