Times Kerala

വാ​ഴ​ക്കു​ളത്ത്​ ആ​ക്ര​മ​ണം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​യാ​ൾ അറസ്റ്റിൽ; ഒരാൾക്ക് വെട്ടേറ്റു

 
വാ​ഴ​ക്കു​ളത്ത്​ ആ​ക്ര​മ​ണം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​യാ​ൾ അറസ്റ്റിൽ; ഒരാൾക്ക് വെട്ടേറ്റു

എറണാകുളം: മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം ടൗ​ണി​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​യാ​ൾ പൊ​ലീ​സ് പി​ടി​യിൽ. ആ​യ​വ​ന വെ​ട്ടു​ക​ല്ലും​പീ​ടി​ക വാ​ണി​യ​ത്ത് പു​ത്ത​ൻ​പു​ര​ക്ക​ൽ അ​രു​ൺ ബാ​ല​കൃ​ഷ്ണ​നെ​യാ​ണ്​ (38) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൈ​നാ​പ്പി​ൾ വി​ള​വെ​ടു​പ്പിനായി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ട്ടു​ക​ത്തി കൊണ്ടായിരുന്നു ആ​ക്ര​മ​ണം.ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ വാ​ഴ​ക്കു​ളം ടൗ​ണി​ലെ ബാ​റി​നു​സ​മീ​പ​മാ​യി​രു​ന്നു സംഭവം. ആക്രമണത്തിൽ കാ​വ​ന വെ​ട്ടി​ക്ക​നാ​ക്കു​ടി​യി​ൽ നി​ഖി​ലിന് കൈ​ക്കും വ​യ​റ്റി​നും വെ​ട്ടേ​റ്റു. പരുക്കേറ്റ നിഖിൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അതേസമയം, പ്രതി നി​ഖി​ലി​നെ ആ​ക്ര​മി​ച്ച ശേ​ഷം ഇ​യാ​ൾ തൊ​ട്ട​ടുത്ത പൈ​നാ​പ്പി​ൾ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മയായ ഷി​ജു​വി​നെ​യും ക​ട​യി​ൽ ക​യ​റി ആക്രമിക്കാൻ ശ്ര​മി​ച്ചു. പ്രതി നാ​ലു​ത​വ​ണ വെട്ടാൻ ശ്രമിച്ചെങ്കിലും ക​സേ​ര​യെ​ടു​ത്ത് ത​ട​ഞ്ഞ് ഷി​ജു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Related Topics

Share this story