Times Kerala

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി ക്രിസ്റ്റിയാനോ റൊണാൾഡോ ഊരിയെറിഞ്ഞ ആം ബാൻഡ് ലേലത്തിന്

 
ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി ക്രിസ്റ്റിയാനോ റൊണാൾഡോ ഊരിയെറിഞ്ഞ ആം ബാൻഡ് ലേലത്തിന്

സെർബിയക്കെതിരായ ലോകകപ്പ്​ യോഗ്യത മത്സരത്തിനിടെ പോർച്ചുഗീസ് ക്യാപ്റ്റൻ സൂപ്പർതാരം ക്രിസ്​റ്റ്യാനോ റൊണാൾഡോ ആം ബാൻഡ് വലിച്ചെറിഞ്ഞ് കളിക്കളം വിട്ടത് വിവാദം സൃഷ്ട്ടിച്ച വാർത്തയായിരുന്നു. കളിയുടെ അധികസമയത്ത് റൊണാൾഡോ നേടിയ ഗോൾ റഫറി അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു താരം കളം വിട്ടത്. റൊണാൾഡോ അടിച്ച പന്ത് ഗോൾ വര കടന്നിട്ടും റഫറി ഗോൾ അനുവദിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് താരം തന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞ് പുറത്തേക്കു പോവുകയായിരുന്നു.

എന്നാൽ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന് വെച്ചിരിക്കുകയാണിപ്പോൾ. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. അപൂർവമായ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന രോഗബാധിതനാണ് ആറുമാസം പ്രായമുള്ള ഗാവ്രിലോ. ഗാവ്രിലോയുടെ ചികിത്സയ്ക്കായി സെർബിയയിലെ ചാരിറ്റി സംഘടനയാണ്​​ റൊണാൾഡോയുടെ ആം ബാൻഡ് ലേലത്തിൽ വെച്ചിരിക്കുന്നത്.  സ്​റ്റേഡിയം ജീവനക്കാരാണ് താരത്തിന്റെ ബാൻഡ് ചാരിറ്റി സംഘടനയെ ഏൽപ്പിച്ചത്.

റൊണാൾഡോയുടെ ഗോൾ അനുവദിച്ചിരുന്നേൽ പോർച്ചുഗീസ് ജയിക്കേണ്ടിയിരുന്ന കളി 2-2 നു സമനിലയിൽ പിരിയുകയായിരുന്നു. പിന്നീട് ഗോൾ നിഷേധിച്ച റഫറി ഡാനി മക്കലി മാപ്പു പറഞ്ഞു.

Related Topics

Share this story