Times Kerala

ഐപിഎല്‍ ആണ് സ്റ്റെയ്‌നിന്റെ ലോകകപ്പ് സാധ്യതകളില്‍ ഇല്ലാതാക്കിയതെന്ന് ഡു പ്ലസിസ്

 
ഐപിഎല്‍ ആണ് സ്റ്റെയ്‌നിന്റെ ലോകകപ്പ് സാധ്യതകളില്‍ ഇല്ലാതാക്കിയതെന്ന് ഡു പ്ലസിസ്

ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റിൽ ലോകകപ്പില്‍നിന്നുതന്നെ ഡെയ്ല്‍ സ്റ്റെയിൻ പിന്മാറാൻ കാരണം ഐപിഎൽ ആണെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലസിസ് പറഞ്ഞു. ലോക ഒന്നാം നമ്പർ താരമായി ഡെയ്ല്‍ സ്റ്റെയിൻ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ കളിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പരിക്കും, കായികക്ഷമത കുറവും മൂലം ഈ ലോകകപ്പിയിൽ നിന്ന് തന്നെ ഡെയ്ല്‍ സ്റ്റെയിൻ പുറത്തായി.

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി കളിക്കുമ്പോൾ ആണ് ഡെയ്ല്‍ സ്റ്റെയിന് പരിക്ക് പറ്റിയത്. ഡെയ്ല്‍ സ്റ്റെയിൻ ഇല്ലാത്തത് മൂലം സൗത്ത്ആഫ്രിക്ക നല്ല രീതിയിൽ വിഷമിക്കുകയാണ്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും അവർ തോറ്റു.

Related Topics

Share this story