Times Kerala

മാഞ്ചെസ്റ്റർ സിറ്റി വിടാനൊരുങ്ങി സൂപ്പർതാരം സെ​ർ​ജി​യോ അ​ഗ്യൂ​റോ

 
മാഞ്ചെസ്റ്റർ സിറ്റി വിടാനൊരുങ്ങി സൂപ്പർതാരം സെ​ർ​ജി​യോ അ​ഗ്യൂ​റോ

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ സൂപ്പർതാരം അർജന്റീനയുടെ സെ​ർ​ജി​യോ അ​ഗ്യൂ​റോ ക്ലബ് വിടുന്നു. ട്വിറ്ററിലൂടെ അ​ഗ്യൂ​റോ തന്നെയാണ് ഈ സീസൺ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചത്. പത്തുവർഷമായി സിറ്റിയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന താരം ടീമിലെ മികച്ച കളിക്കാരനായിരുന്നു. 2011 ലാണ് അഗ്യൂറോ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ൽ​നി​ന്നു മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. അവിടെ മികച്ച പ്രകടനം കാഴ്ച വെച്ച താരം ഗോൾ പട്ടികയിലും ഒന്നാം സ്ഥാനം കൈവരിച്ചുകൊണ്ട് ടീമിലെ പ്രധാന താരമായി. അഗ്യൂറോ ഭാഗമായിരുന്ന ടീം നാല് പ്രീമിയർ ലീഗ് ഉൾപ്പെടെ മികച്ച നേട്ടങ്ങൾ സിറ്റിയ്ക്ക് നേടിക്കൊടുത്തു. 271 മത്സരങ്ങളിൽ നിന്ന് 181 ഗോളാണ് 32 കാരനായ അഗ്യൂറോ സിറ്റിയ്ക്കായി നേടിയത്. അടുത്തിടെ പരിക്കിന്റെ പിടിയിലായ താരത്തിന് പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

“പത്ത് സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ചതിന് എനിക്ക് വലിയ സംതൃപ്തിയും അഭിമാനവും ഉണ്ട്. ഈ സീസണിൽ ടീം ജയിക്കുവാൻ എന്നാൽ കഴിയുന്നത് ഞാൻ നൽകും. തുടർന്ന്, പുതിയ വെല്ലുവിളികളുള്ള ഒരു പുതിയ ഘട്ടം ആരംഭിക്കും, അവയെ നേരിടാൻ ഞാൻ പൂർണ്ണമായും തയ്യാറാണ്” എന്നാണ് അഗ്യൂറോ ട്വീറ്റ് ചെയ്തത്.

Related Topics

Share this story