Times Kerala

യുവനിരയ്ക്ക് തിളങ്ങാനായില്ല, യു എ ഇക്കു മുൻപിൽ അടിപതറി ഇന്ത്യ; തോൽവി എതിരില്ലാത്ത ആറു ഗോളുകൾക്ക്

 
യുവനിരയ്ക്ക് തിളങ്ങാനായില്ല, യു എ ഇക്കു മുൻപിൽ അടിപതറി ഇന്ത്യ; തോൽവി എതിരില്ലാത്ത ആറു ഗോളുകൾക്ക്

ദുബായ്: ഇന്ത്യ- യു എ ഇ സൗഹൃദമത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഇന്ത്യയെ യു എ ഇ തോൽപ്പിച്ചത്. ദുബൈയിൽ വെച്ച് നടന്ന മത്സരത്തിൽ  കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഇറക്കിയ യുവനിരയ്ക്ക് യു എ ഇ കരുത്തിനു മുൻപിൽ പിടിച്ചു നിൽക്കാനായില്ല. യു.എ.ഇക്കായി അലി മബ്ഖൗട്ട് ഹാട്രിക് നേടിയപ്പോൾ ഖലീൽ ഇബ്രാഹിം, ഫാബിയോ, സെബാസ്റ്റ്യൻ തഗ്‌ലിയബുവേ എന്നിവർ ഓരോ ഗോൾ വീതം സ്വന്തമാക്കി. ഒമാനെതിരെ കളിച്ച ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് സ്റ്റിമാച്ച് യു എ ഇയ്ക്കെതിരെ ഇന്നലെ ടീമിനെ ഇറക്കിയത്. എന്നാൽ യു.എ.ഇയുടെ പരിചയസമ്പത്തിനു മുൻപിൽ പിടിച്ചു നില്ക്കാൻ സ്റ്റിമാചിന്റെ യുവനിരയ്ക്കായില്ല.

Related Topics

Share this story