chem

‘അ​ഴി​മ​തി​ക്ക് കൈ​യും കാ​ലും വ​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാകും’ ; ചെന്നിത്തല 

തി​രു​വ​ന​ന്ത​പു​രം: ‘അ​ഴി​മ​തി​ക്ക് കൈ​യും കാ​ലും വ​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാകും’ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി അ​ഴി​മ​തിക്കെ​തി​രെ സം​സാ​രി​ക്കു​ന്ന​ത് ചെ​കു​ത്താ​ൻ വേ​ദം ഓ​തു​ന്ന​തി​ന് തു​ല്യ​മാണെന്നും ചി​ല​ർ​ക്ക് ചി​ല ജ​ന്മ​വാ​സ​ന​ക​ളു​ണ്ടാ​കുമെന്നും പു​ള്ളി​പ്പു​ലി​യു​ടെ പു​ള്ളിപോ​ലെ അ​ത് എ​ത്ര മാ​റ്റി​യാ​ലും മാ​റി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ചെ​ന്നി​ത്ത​ല​യു​ടെ ഫേ​സ്ബു​ക്ക് കുറിപ്പിന്റെ പൂർണരൂപം: 

വൈ​ദ്യു​തി മ​ന്ത്രി ആ​യി​രി​ക്കു​മ്പോ​ൾ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ആ​ളാ​ണ് പി​ണ​റാ​യി. പ​ഴ​യ കാ​ര്യ​ങ്ങ​ളൊ​ക്കെ ആ​ളു​ക​ൾ മ​റ​ന്നു പോ​യി എ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തു​ന്ന​ത്. ലാ​വ്‌​ലി​ൻ കേ​സ് ഇ​പ്പോ​ഴും സു​പ്രീം കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്. 28 ത​വ​ണ​യാ​ണ് സി​ബി​ഐ ത​ന്നെ ഇ​ട​പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ മാ​റ്റി​വെ​ച്ച​ത്. പി​ണ​റാ​യി​ക്ക് ബി​ജെ​പി​യി​ലു​ള്ള സ്വാ​ധീ​ന​മാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു വ​രു​ന്ന​ത്.

ലാ​വ​ലി​ൻ അ​ഴി​മ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​തി​ല്‍ തൊ​ട്ടാ​ലും അ​തി​ലെ​ല്ലാം അ​ഴി​മ​തി​യും ക​മ്മീ​ഷ​നും. ബ്രൂ​വ​റി, സ്പ്രിം​ഗ്ല​ർ, പ​മ്പ മ​ണ​ൽ​ക്ക​ട​ത്ത്, കെ ​ഫോ​ൺ, ഇ – ​മോ​ബി​ലി​റ്റി, ആ​ഴ​ക്ക​ട​ൽ ഇ​ങ്ങ​നെ പു​റ​ത്തു വ​ന്ന എ​ല്ലാ അ​ഴി​മ​തി​യും ചെ​ന്ന് നി​ൽ​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ്. താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ നി​ര​ന്ത​രം ഉ​ന്നം വെ​യ്ക്കു​ന്നു എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ അ​ഴി​മ​തി​യു​ടെ​യും പ്ര​ഭ​വകേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് . അ​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​പ്പ​റ്റി പ​റ​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​ഞ്ഞാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ന്ന​തെ​ന്നാ​ണ് പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി. ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ ഇ​ത് തെ​ളി​വാ​യി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ആ​ദ്യം തൊ​ട്ടു ത​ന്നെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ക​ള്ള​മാ​യി​രു​ന്നു. സ്വ​പ്ന​യെ മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ല്ല​തുപോ​ലെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ട്ടും ഏ​തോ ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. സ്വ​ന്തം വ​കു​പ്പി​ന് കീ​ഴി​ൽ ക​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്ത​ത് മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ എ​ല്ലാം മു​ഖ്യ​മ​ന്ത്രി​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ് സ്വ​പ്ന​യു​ടെ മൊ​ഴി.

അ​ഴി​മ​തി മ​റ​ച്ചു​വെ​ക്കാ​ൻ നി​ര​ന്ത​രം ക​ള്ള​ങ്ങ​ൾ പ​റ​യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. സ്വ​പ്ന​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​നി​നി​റം പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ അ​ഴി​മ​തി​ക്കേ​സു​ക​ൾ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. അ​തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​യേ​ണ്ട​ത് ചി​ര​കാ​ല സു​ഹൃ​ത്താ​യ ന​രേ​ന്ദ്ര മോ​ദി​യോ​ടാ​ണ്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ൽ മോ​ദി വെ​ള്ളം ചേ​ർ​ത്ത​ത് കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ അ​ഴി​മ​തി​ക്കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്.

മ​ന്ത്രി, എം ​പി, എം ​എ​ൽ എ, ​മു​ൻ എം ​എ​ൽ എ ​തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്യാ​ബി​നെ​റ്റി​ന്റെ​യോ, അ​പ്പോ​യി​ന്റി​ങ്ങ് അ​തോ​റി​റ്റി​യു​ടെ​യോ അ​നു​മ​തി വേ​ണം എ​ന്നാ​ണ് പു​തി​യ നി​യ​മം. മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രി​ൽ ഞാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക്‌ ന​ൽ​കി​യ അ​ഴി​മ​തി കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ക്യാ​ബി​ന​റ്റ് അ​നു​മ​തി ന​ൽ​കി​യി​ല്ല. മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി വാ​ങ്ങേ​ണ്ട ഗ​തി​കേ​ടാ​ണ് ഇ​ന്ന് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഇ​താ​ണ് കേ​ര​ള​ത്തി​ലും അ​ഴി​മ​തി കേ​സു​ക​ൾ കു​റ​യാ​നു​ള്ള യ​ഥാ​ർ​ത്ഥ കാ​ര​ണം.

പ​മ്പാ മ​ണ​ൽ​ക്ക​ട​ത്ത്‌ കേ​സ് അ​ന്വേ​ഷി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഞാ​ൻ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ പോ​യി അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. ആ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വീ​ണ്ടും ര​ണ്ടു മാ​സ​ത്തേ​ക്ക് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ സ്റ്റേ ​വാ​ങ്ങി.

അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​ട​ത്തി വെ​ട്ടു​ന്ന​യാ​ളാ​ണ് സ്പീ​ക്ക​ർ. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ കേ​ര​ളം വി​ല​യി​രു​ത്ത​ട്ടെ. സ്പീ​ക്ക​റെ നീ​ക്ക​ണം എ​ന്ന് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. ര​ണ്ടു പേ​രും ചേ​ർ​ന്നാ​ണ് ഇ​തെ​ല്ലാം ചെ​യ്ത​ത് എ​ന്ന​ത് കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്‌​പീ​ക്ക​റെ സം​ര​ക്ഷി​ക്കു​ന്ന​ത്.

You might also like
Leave A Reply

Your email address will not be published.