Times Kerala

പ്രതിരോധ ബജറ്റ് വിഹിതമടക്കം വെട്ടിക്കുറയ്ക്കാനൊരുങ്ങി പാകിസ്താന്‍

 
പ്രതിരോധ ബജറ്റ് വിഹിതമടക്കം വെട്ടിക്കുറയ്ക്കാനൊരുങ്ങി പാകിസ്താന്‍

ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിരോധ ബജറ്റ് വിഹിതമടക്കം വെട്ടിക്കുറയ്ക്കാനൊരുങ്ങി പാകിസ്താന്‍. ബജറ്റ് വിഹിതത്തില്‍ ഒരു വര്‍ഷത്തേക്ക് കുറവ് വരുത്താന്‍ സൈന്യം സമ്മതിച്ചിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.ബജറ്റ് കമ്മിയടക്കം കുറച്ചുകൊണ്ടിവരണമെന്ന് ഐ.എം.എഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാന്‍ ആ രാജ്യത്തെ മുന്‍ ഭരണാധികാരികളൊന്നും തയ്യാറായിട്ടില്ല. സൈന്യവുമായി ഭിന്നതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. മുന്‍ ഭരണാധികാരികളെ അപേക്ഷിച്ച് ഇമ്രാന്‍ ഖാന് പാക് സൈന്യത്തിലെ ഉന്നതരുമായി വളരെ നല്ല ബന്ധമാണുള്ളതെന്നതിൻെറ തെളിവാണിത്.

Related Topics

Share this story