Times Kerala

ഫുള്‍ജാര്‍ സോഡയുമായെത്തിയ യുവാക്കള്‍ കൂട്ടുകാരന്റെ ചികിത്സക്ക് സ്വരൂപിച്ചത് ഒരു ലക്ഷം രൂപ

 
ഫുള്‍ജാര്‍ സോഡയുമായെത്തിയ യുവാക്കള്‍ കൂട്ടുകാരന്റെ ചികിത്സക്ക് സ്വരൂപിച്ചത് ഒരു ലക്ഷം രൂപ

ചങ്ങരംകുളം: ഫുള്‍ജാര്‍ സോഡയുമായെത്തിയ യുവാക്കള്‍ കൂട്ടുകാരന്റെ ചികിത്സക്ക് സ്വരൂപിച്ചത് ഒരു ലക്ഷം രൂപ.  ചങ്ങരംകുളത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശി മന്‍സൂര്‍ എന്ന യുവാവിനെ സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫുള്‍ജാര്‍ സോഡ ചങ്ങരംകുളത്ത് എത്തിച്ചത്. നാലു ദിവസത്തെ കച്ചവടത്തിന്റെ ലാഭവിഹിതമായി ലഭിച്ച മുഴുവന്‍ തുകയും ചേര്‍ന്നപ്പോള്‍ യുവാക്കള്‍ സ്വരൂപിച്ചത് ഒരു ലക്ഷം രൂപയാണ്. പെരുന്നാള്‍ ദിനത്തില്‍ ചികിത്സാ സഹായ സമിതി കണ്‍വീനര്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് അംഗം കെ എം ഹാരിസിന് ചങ്ങരംകുളത്ത് നടന്ന ചടങ്ങില്‍ സംഘാടകര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ഇപ്പോൾ കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് ഫുൾ ജാർ സോഡ. നമ്മുടെ കുലുക്കി സർബത്തിന്റെ വേറൊരു രൂപമാണ് ഫുൾജാർ സോഡ. എന്നാൽ ചേരുവകൾ ഗ്ലാസിലൊഴിച്ച് സോഡ ചേർക്കുന്ന രീതി വ്യത്യസ്തമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഫുൾജാർ സർബത്തിന് ആവശ്യക്കാരേറയാണ്.

Related Topics

Share this story