Times Kerala

അണ്ണാ ഡി.എം.കെ മന്ത്രിയുടെ ബന്ധുവീടുകളിൽ റെയ്ഡ്: പിടിച്ചെടുത്തത്​ ഒമ്പതു കോടി

 
അണ്ണാ ഡി.എം.കെ മന്ത്രിയുടെ ബന്ധുവീടുകളിൽ റെയ്ഡ്: പിടിച്ചെടുത്തത്​ ഒമ്പതു കോടി

ചെ​ന്നൈ: അ​ണ്ണാ ഡി.​എം.​കെ മ​ന്ത്രി എം.​സി. സ​മ്പ​ത്തിന്റെ അ​ടു​ത്ത ബ​ന്ധു​വാ​യ ടി.​എ​ൻ.​സി. ഇ​ളങ്കോവന്റെ വ​സ​തി​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ​നി​കു​തി വകുപ്പ് നടത്തിയ പരിശോധനയിൽ ഒ​മ്പ​ത്​ കോ​ടി രൂ​പ​യും സ്വ​ർ​ണ​വും രേ​ഖ​ക​ളും പി​ടി​കൂ​ടി​യ​താ​യി റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്​​ച രാ​ത്രി മു​ത​ൽ ചെ​ന്നൈ ത്യാ​ഗ​രാ​യ​ർ ന​ഗ​റി​ലും ധ​ർ​മ​പു​രി​യി​ലു​മു​ള്ള വീ​ടു​ക​ളി​ലും ഫി​നാ​ൻ​സ്​ അടക്കം വിവിധ ഇടങ്ങളിലാണ്​ റെ​യ്​​ഡ്​ ന​ട​ന്ന​ത്. ത​മി​ഴ്​​നാ​ട്​ സി​നി​മ ഡി​സ്​​ട്രി​ബ്യൂട്ടേഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​റാ​ണ്​ ഇ​ളങ്കോ​വ​ൻ.ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​മ​ന്ത്രി വി​ജ​യ്​​ഭാ​സ്​​ക്ക​റു​ടെ ബ​ന്ധു​വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്​​ഡി​ലും ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related Topics

Share this story