Times Kerala

രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് പ്രിയങ്കാ ഗാന്ധി

 
രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ആലത്തൂരില്‍ നിന്നുള്ള നിയുക്ത എം പി രമ്യാ ഹരിദാസിനെ അഭിനന്ദിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആലത്തൂരില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള രമ്യയുടെ യാത്രയെ കുറിച്ചാണ് വീഡിയോ പറയുന്നത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശ്രദ്ധാകേന്ദ്രമായി കേരളത്തില്‍ നിന്നുള്ള ഏക വനിത എംപിയാണ്  രമ്യ ഹരിദാസ്. കേരളത്തില്‍ നിന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ എംപിമാരില്‍ ഏക വനിതാ എംപിയും ഏറ്റവും പ്രായം കുറഞ്ഞ എംപിയും രമ്യ ഹരിദാസാണ്.

ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രദേശിക സന്നദ്ധ സംഘടനയില്‍ അറുനൂറു രൂപ മാസശമ്പളത്തിന് ജോലി ചെയ്തതിനെ കുറിച്ചു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.  തുടര്‍ന്ന് 2011 ല്‍ ടാലന്റ് സെര്‍ച്ചിലൂടെ രാഹുല്‍ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിര്‍വഹിച്ചതിനെ കുറിച്ചും വീഡിയോ പരാമര്‍ശിക്കുന്നു.  സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തെ മറികടന്നാണ് രാഹുല്‍ രമ്യക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്. കേരളത്തില്‍നിന്നുള്ള ഏകവനിതാ എം പിയാണ് രമ്യ. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു-എന്നാണ് വീഡിയോ അവസാനിക്കുന്നത്.

Related Topics

Share this story