Times Kerala

16കാരിയെ 23കാരൻ പീഡിപ്പിച്ചു; ഇരുവരെയും കയറിൽ കെട്ടി നടത്തിച്ച് ഗ്രാമീണര്‍; അഞ്ചു പേർ അറസ്റ്റിൽ

 
16കാരിയെ 23കാരൻ പീഡിപ്പിച്ചു; ഇരുവരെയും കയറിൽ കെട്ടി നടത്തിച്ച് ഗ്രാമീണര്‍; അഞ്ചു പേർ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ 16കാരിയായ പെൺകുട്ടിയെ 23കാരനായ യുവാവ് പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂരില്‍ ഞായറാഴ്ചയാണ് സംഭവം. അതേസമയം, സംഭവമറിഞ്ഞ ഗ്രാമീണർ ഇരയായ പെൺകുട്ടിയെയും പ്രതിയായ യുവാവിനെയും കയറിൽ കെട്ടി ഗ്രാമത്തിലൂടെ പരസ്യമായി നടത്തുകയും “ഭാരത് മാതാ കി ജയ്” എന്ന മുദ്രാവാക്യം മുഴക്കി ഇരുവരെയും മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട്അഞ്ച് പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.വിവരം അറിഞ്ഞു പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 23കാരനെതിരെയും ഗ്രാമീണര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ കേസ് നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story