Times Kerala

ഹെൽമറ്റ് ഇല്ലാത്തവർക്കു പെട്രോൾ ഇല്ല; തീരുമാനം നോയിഡയിൽ പാളുന്നു

 
ഹെൽമറ്റ് ഇല്ലാത്തവർക്കു പെട്രോൾ ഇല്ല; തീരുമാനം നോയിഡയിൽ പാളുന്നു

നോയിഡ:  ഹെൽമറ്റ് ഇല്ലാത്തവർക്കു പെട്രോൾ നൽകേണ്ടതില്ലെന്ന ഗൗതം ബുദ്ധ് നഗർ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നോയിഡയിൽ പാളുന്നു.  പല പെട്രോൾ പമ്പുകളിലും ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇപ്പോഴും പെട്രോൾ ലഭിക്കുന്ന സ്ഥിതിയാണ് ഉള്ളത്. പമ്പ് ഉടമകളുടെ കൂടി സഹകരണത്തോടെയാണു ജില്ലാ ഭരണകൂടം പദ്ധതിക്കു തുടക്കമിട്ടത്.ഇരുചക്രവാഹനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒന്നു മുതൽ നടപ്പിലാക്കിയ പദ്ധതിക്കു പമ്പ് ഉടമകളിൽ നിന്നു പ്രതീക്ഷിച്ച സഹകരണം കിട്ടുന്നില്ല.  ചില പമ്പുകളിൽ നിയമം നടപ്പിലാക്കാതായതോടെ മറ്റു പമ്പുടമകളും പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങി.

Related Topics

Share this story