Times Kerala

ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസില്‍ സ്ഥാപന ഉടമയ്ക്കെതിരെ നടപടി തേടി വീട്ടമ്മ

 
ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസില്‍ സ്ഥാപന ഉടമയ്ക്കെതിരെ നടപടി തേടി വീട്ടമ്മ

പാലക്കാട്:  നഗരത്തിൽ ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും വീട്ടമ്മയുടെ ആവശ്യം. കഴിഞ്ഞ 27ന് കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിനു സമീപത്തെ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.   പ്രതിയെ പിടികൂടിയെങ്കിലും തുടർ അന്വേഷണം മന്ദഗതിയിലാണെന്നാണ് വീട്ടമ്മയുടെ   ആരോപണം. ഉടമയ്ക്കെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സംഭവവുമായി ബന്ധപ്പെട്ടു ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞു.  അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കും വീട്ടമ്മ പരാതി നൽകുകയും ചെയ്തു.

Related Topics

Share this story