Times Kerala

വാഴക്കൂമ്പ് പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

 
വാഴക്കൂമ്പ് പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

വാഴക്കൂമ്പുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും , വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ ?

വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പും പഴമക്കാരുടെ പ്രധാന ആഹാരമായിരുന്നു വാഴയുടെ ഹൃദയമെന്നാണ് വാഴക്കൂമ്പിനെ പറയുന്നത് . ചിലയിടങ്ങളിൽ ‘കുടക്കൻ’ എന്നും പറയും. വാഴപ്പഴത്തെക്കാൾ ഗുണങ്ങൾ തരുന്നവയാണ് വാഴക്കൂമ്പ് എന്നതാണ് യാഥാർഥ്യം . നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ് .

വൈറ്റമിൻ എ , വൈറ്റമിൻ സി , വൈറ്റമിൻ ഇ , പൊട്ടാസ്യം , ഫൈബർ , നിരവധി ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത് . വാഴക്കൂമ്പ് കറി വച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണു . കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കാൻ ഇതു സഹായിക്കുന്നു . പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതിനാൽ മാനസീക സമ്മർദ്ദങ്ങളെ ചെറുക്കനും വാഴക്കൂമ്പിനു കഴിയും . ഏറ്റവും പ്രധാനം കാൻസറിനെ ചെറുക്കൻ വാഴക്കൂമ്പിനു ശക്തിയുണ്ട് എന്നതാണ് . ആന്റിഓക്സിഡന്റുകള്‍ പ്രധാനം ചെയ്യുന്നതിനാൽ കാൻസറിനെ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കറി ഉപയോഗിക്കുന്നത് ഏറെ സഹായിക്കുന്നു . എന്നാൽ ഏറ്റവും പ്രധാനം രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവാണ് കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ ഒന്നെങ്കിലും വാഴക്കൂമ്പ് ഉൾപ്പെടുത്തണമെന്നും പറയുന്നത് ഇതുകൊണ്ടാണ് .

വാഴപ്പഴം പോലെ രുചികരമല്ലാത്തത് കൊണ്ട് കൂമ്പിനെ ഒഴിവാക്കരുത് വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള അതെ ഗുണങ്ങള്‍ ഇരട്ടിയായി വാഴക്കൂമ്പില്‍ നിന്ന് ലഭിക്കും . രുചികരമായ രീതിയില്‍ കൂമ്പിനെ കറി വച്ചാല്‍ വാഴയുടെ ഹൃദയ ഗുണം തന്നെയാണ് നമുക്ക് ലഭിക്കുന്നത് എന്നകാര്യം ഓര്‍മിക്കണം . ഇനി വാഴക്കൂമ്പിനെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട.

Related Topics

Share this story