Nature

ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ മറികടന്ന് ഹിറ്റ്മാൻ

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ രോഹിത് ശർമ്മ നേടിയ സെഞ്ചുറി സന്തോഷം ഇരട്ടിപ്പിക്കുന്നു. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ രോഹിത് മറികടന്നു. ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ചുറി നേടിയപ്പോള്‍ രോഹിത് 207 ഏകദിനങ്ങളില്‍ നിന്നായി 23-ാം സെഞ്ചുറി തികച്ചു. ഇതോടെ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(49), വിരാട് കോലി(41) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.