Times Kerala

മലമ്പുഴ ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇൻഷുറൻസായി

 
മലമ്പുഴ ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇൻഷുറൻസായി

മലമ്പുഴ:  മലമ്പുഴ ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇൻഷുറൻസായി.  ഉദ്യാനത്തിലെത്തുന്നവർക്കുള്ള ഇൻഷുറൻസ് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണെന്നു ഭരണ പരിഷ്കാര കമ്മിഷൻ അംഗം വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെയും ഉദ്യാനത്തിൽ സ്ഥാപിച്ച ജനറേറ്ററുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.2 ജനറേറ്ററുകൾ കൂടി സ്ഥാപിക്കാൻ കഴിഞ്ഞത് ഉദ്യാനത്തിന്റെ പ്രവർത്തനത്തിനു മുതൽക്കൂട്ടാകും. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ട്.മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. മലമ്പുഴ ഡാം പാലക്കാട് ജില്ലയുടെ അമ്പലമാണെന്ന് അദ്ദേഹം പറഞ്ഞു. ഡാമാണ് ജില്ലയുടെ പുരോഗതിയുടെ അടിസ്ഥാനമെന്നും പറഞ്ഞു.

Related Topics

Share this story