Times Kerala

കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 9 വയസുകാരിക്ക് ദാരുണാന്ത്യം

 
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 9 വയസുകാരിക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രയിലെ അമരാവതിയിൽ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി 9 വയസുകാരിക്ക് ദാരുണാന്ത്യം. ചിറ്റൂരിലെ ചിന്നഗോപാനപ്പല്ലേയില്‍ വീട്ടില്‍ വച്ചാണ് ശ്വേതയെന്ന ബാലിക മരണപ്പെട്ടത്. തൊഴിലാളികളായ മൂര്‍ത്തിയുടെയും രമ്യയുടെയും നാല് പെണ്‍മക്കളില്‍ മൂത്ത മകളാണ് നാലാം ക്ലാസുകാരിയായ ശ്വേത. സ്‌കൂളില്‍ നിന്നും വീട്ടിലെത്തി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ബെംഗളൂരില്‍ ജോലി ചെയ്യുകയാണ് ശ്വേതയുടെ പിതാവ് മൂര്‍ത്തി. അമ്മ രമ്യ കുപ്പത്തെ വ്യവസായ കേന്ദ്രത്തിലും ജോലി ചെയ്‌തു വരികയാണ്. മുത്തശ്ശനൊപ്പമാണ് കുട്ടികള്‍ താമസിച്ചിരുന്നത്.

Related Topics

Share this story