Times Kerala

മതമൈത്രിയുടെ ഉദാത്ത മാതൃക: മകളുടെ വിവാഹനിശ്ചയത്തിനു സമൂഹ നോമ്പുതുറ നടത്തി രവിചന്ദ്രനും കുടുംബവും

 
മതമൈത്രിയുടെ ഉദാത്ത മാതൃക: മകളുടെ വിവാഹനിശ്ചയത്തിനു സമൂഹ നോമ്പുതുറ നടത്തി രവിചന്ദ്രനും കുടുംബവും

ചെർപ്പുളശ്ശേരി:  മകളുടെ വിവാഹനിശ്ചയത്തിനു സമൂഹ നോമ്പുതുറ നടത്തി മതമൈത്രിയുടെ ഉദാത്ത മാതൃകയായി രവിചന്ദ്രനും കുടുംബവും. നെല്ലായ ഇരുമ്പാലശ്ശേരി പടിഞ്ഞാറേതിൽ രവിചന്ദ്രന്റെയും സുധയുടെയും മകൾ ആതിരയും കടമ്പഴിപ്പുറം പുല്ലുണ്ടശ്ശേരി മണ്ണാട്ടിൽ രാജുവിന്റെയും വത്സലയുടെ മകൻ രാഹുലും തമ്മിലുള്ള വിവാഹ നിശ്ചയമാണ് മതസൗഹാർദ്ദത്തിന്റെ മധുരം പകർന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നിനു പുറമെ വൈകിട്ടും സ്നേഹവിരുന്നൊരുക്കി. മുസ്‌ലിം സഹോദരന്മാരെ ലക്ഷ്യമിട്ടായിരുന്നു ഇത്. നോമ്പുതുറക്കുള്ള മുഴുവൻ വിഭവങ്ങളും ഒരുക്കിയായിരുന്നു വൈകിട്ടുള്ള വിരുന്ന്.

250ലേറെ പേർ സമൂഹനോമ്പുതുറയിൽ പങ്കെടുത്തു. സ്ത്രീകൾക്കു വേണ്ടിയും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രവിചന്ദ്രന്റെ സഹോദരൻ പി.മധുസൂദനന്റെ മകൾ അനിലയുടെ വിവാഹം പരിസ്ഥിതി സൗഹൃദത്തിന്റെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് ഒരു വർഷം മുൻപ് നടന്നത്.

Related Topics

Share this story