Times Kerala

ചരിത്രം കുറിച്ച് ഗോകുലം; ഐ ലീഗ് കിരീടം നേടുന്ന ആദ്യ ടീം; ട്രാവുവിനെ തകർത്തത് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക്

 
ചരിത്രം കുറിച്ച് ഗോകുലം; ഐ ലീഗ് കിരീടം നേടുന്ന ആദ്യ ടീം; ട്രാവുവിനെ തകർത്തത് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക്

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോള്‍ കിരീടം ഇതാദ്യമായി കേരളത്തിലേക്ക്. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പൂരിൻറെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകർത്ത് ഗോകുലം കേരളയാണ് കിരീടം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കുന്നത്. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഐ ലീഗ് വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോ​ഗ്യത നേടിയിരിക്കുകയാണ്.

Related Topics

Share this story