Times Kerala

കോലി പടയ്ക്ക് പ്രശംസകളുമായി ഇതിഹാസ താരങ്ങള്‍

 
കോലി പടയ്ക്ക് പ്രശംസകളുമായി ഇതിഹാസ താരങ്ങള്‍

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഗംഭീര തുടക്കം തന്നെയാണ് കോലിപ്പട നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് ഇന്ത്യ 15 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.ബൗളിംഗില്‍ ചാഹലും ഭുവിയും ബുമ്രയും ബാറ്റിംഗില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ആദ്യ കളി വിജയമധുരമാക്കിയത്.

വമ്പന്‍ ജയത്തില്‍ സമൂഹമാധ്യമങ്ങളിലെങ്ങും ടീം ഇന്ത്യക്ക് അഭിനന്ദനപ്രവാഹമാണ്. കോലിയെയും സഹതാരങ്ങളെയും പ്രശംസിച്ച് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

Related Topics

Share this story