ലോക പരിസ്ഥിതി ദിനത്തിൽ പ്രളയ കാഴ്ചകളുടെ ഫോട്ടോ പ്രദർശനം ഒരുക്കി ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ
Jun 6, 2019, 09:16 IST
അങ്കമാലി: ലോക പരിസ്ഥിതി ദിനത്തിൽ പ്രളയ കാഴ്ചകളുടെ ഫോട്ടോ പ്രദർശനം ഒരുക്കി ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ. എകെപിഎ അങ്കമാലി മേഖല കമ്മിറ്റിയാണ് കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് പ്രദർശനം ഒരുക്കിയത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രളയ ദൃശ്യങ്ങൾ പ്രദർശനത്തിലുണ്ട്. പ്രളയ ദിനങ്ങളിലെ കൂട്ടായ്മയും ഐക്യവും ജനമനസുകളിലേക്ക് തിരികെ കൊണ്ടു വരുകയെന്നതാണ് പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് പ്രദർശന സമയം.