Times Kerala

‘പിഞ്ചോമലുകളെ തനിച്ചാക്കി മുംതാസ് വിടപറഞ്ഞു, കുഞ്ഞു മക്കള്‍ക്ക് ഉടയ തമ്പുരാന്‍ ക്ഷമയും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ. അകാലത്തില്‍ വിടപറഞ്ഞുപോയ സഹോദരിക്ക് ദൈവം സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ;അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്

 
‘പിഞ്ചോമലുകളെ തനിച്ചാക്കി മുംതാസ് വിടപറഞ്ഞു, കുഞ്ഞു മക്കള്‍ക്ക് ഉടയ തമ്പുരാന്‍ ക്ഷമയും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ. അകാലത്തില്‍ വിടപറഞ്ഞുപോയ സഹോദരിക്ക് ദൈവം സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ;അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്

പിഞ്ചുമക്കളെ തനിച്ചാക്കി മരണത്തിന്റെ ലോകത്തേക്ക് നടന്നു കയറിയ മുംതാസ് എന്ന യുവതിയെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുന്നതാണ് . തൃശൂര്‍ ജില്ലയിലെ എടമുട്ടം സ്വദേശിനിയായ മുംതാസ്(32) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

അഷ്‌റഫ് താമരശേരി പങ്കുവെച്ച കുറിപ്പ്…

ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലയക്കാനുണ്ടായിരുന്നത്. പതിവ് നടപടിക്രമങ്ങള്‍ക്കിടയില്‍ ചില മരണങ്ങള്‍ ഹൃദയത്തില്‍ നൊമ്പരങ്ങള്‍ കോറിയിടും. ജനിച്ചാല്‍ ഒരിക്കല്‍ മരണം നമ്മെ പിടികൂടും. ഇളം പൈതലുകളെ തനിച്ചാക്കി വിടപറഞ്ഞ ഒരു സഹോദരിയുടെ മൃതദേഹം ഇന്ന് നാട്ടിലയച്ച കൂട്ടത്തിലുണ്ടായിരുന്നു. അസുഖ ബാധിതയായതിനെ തുടര്‍ന്ന് ദൈദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ എടമുട്ടം സ്വദേശിനി മുംതാസ് (32) ഇന്നലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

ഉമ്മുല്‍ഖുവൈന്‍ ലുലു ഡിപ്പാര്‍ട്‌മെന്റില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന നാട്ടിക സ്വദേശി ബിന്‍ഷാദിന്റെ ഭാര്യയാണ്. ഏഴ് വയസ്സുകാരന്‍ അന്‍ഹാദ്, മൂന്ന് വയസ്സുകാരന്‍ ആഹില്‍ എന്നിവരാണ് മക്കള്‍. മാതാവിന്റെ വിയോഗത്തില്‍ നഷ്ടവും ദുഖവും അനുഭവിക്കുന്ന കുഞ്ഞു മക്കള്‍ക്ക് ഉടയ തമ്പുരാന്‍ ക്ഷമയും സമാധാനവും നല്‍കി അനുഗ്രഹിക്കട്ടെ. അകാലത്തില്‍ വിടപറഞ്ഞുപോയ സഹോദരിക്ക് ദൈവം സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

Related Topics

Share this story