Times Kerala

ഈ​ജി​പ്തി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; 32 മരണം; 70ഓളം പേർക്ക് പരിക്ക്

 
ഈ​ജി​പ്തി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; 32 മരണം; 70ഓളം പേർക്ക് പരിക്ക്

കെ​യ്റോ: ദ​ക്ഷി​ണ ഈ​ജി​പ്തി​ൽ ഒരു ട്രെയിനിന് പിന്നിൽ മറ്റൊരു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ 32 പേ​ർ മരിച്ചു. അപകടത്തിൽ 66 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച സൊ​ഹാ​ഗ് പ്ര​വി​ശ്യ​യി​ലെ ത​ഹ്‌​ത ജി​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഒ​രേ ലൈ​നി​ൽ വ​ന്ന ട്രെ​യി​നു​ക​ളാ​ണ് കൂട്ടിയിടിച്ചത്. മു​ന്നി​ൽ​പോ​യ ട്രെ​യി​നി​ൽ ഒ​രാ​ൾ അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാരണമെന്നാണ് റിപ്പോർട്ട്.

Related Topics

Share this story