chem

‘വൺ’ തീയേറ്ററുകളിൽ; മമ്മൂട്ടി ചിത്രത്തിന് മികച്ച പ്രതികരണം

മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന ചിത്രം വൺ തീയേറ്ററുകളിൽ ഇന്ന് പ്രദർശനം ആരംഭിച്ചു. കടക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവായാണ് താരം എത്തുന്നത്. സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം. പല തിയേറ്ററുകളിലും ഹൗസ്‌ഫുൾ ആയാണ് ചിത്രം പ്രദർശനം തുടരുന്നത്. കോവിഡ് പ്രതിസന്ധിമൂലം റിലീസ് നീട്ടിവെച്ച ചിത്രത്തിന് ലഭിക്കുന്നത് മികച്ച സ്വീകരണമാണ്. മധു, ജോജു ജോര്‍ജ്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍, ഇഷാനി കൃഷ്‍ണകുമാര്‍, നിമിഷ സജയൻ, രഞ്‍ജിത്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

You might also like

Comments are closed.