chem

ഭാവന നായികയായെത്തുന്ന ‘ഇൻസ്‌പെക്ടർ വിക്രം’ ഏപ്രിൽ 2ന് കേരളത്തിൽ റിലീസ് ചെയ്യും

മലയാളത്തിന്റെ പ്രിയനടി ഭാവന ഒരിടവേളക്ക് ശേഷം വീണ്ടുമെത്തിയ  ചിത്രമായ ‘ഇൻസ്‌പെക്ടർ വിക്രം’ ഏപ്രിൽ 2ന് കേരളത്തിൽ തിയേറ്റർ റിലീസ് ചെയ്യും. കന്നഡ ഭാഷയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. പ്ര​ണ​യ​വും സ​സ്പെ​ൻ​സും കോർത്തിണക്കി പോലീസ് കഥ പറയുന്ന ത്രില്ലർ ചിത്രമാണ് ‘ഇൻസ്‌പെക്ടർ വിക്രം’. പ്രജ്വൽ ദേവരാജ് ആണ് ചിത്രത്തിലെ നായകൻ. കഴിഞ്ഞ മാസം കന്നഡ പതിപ്പ് റിലീസ് ചെയ്തിരുന്നു. നരസിംഹൻ സംവിധാനം ചെയ്ത ചിത്രം 50 ദിവസം കൊണ്ട് വൻവിജയമാണ് കന്നഡത്തിൽ നേടിയിരിക്കുന്നത്. വിവാഹ ശേഷം താരത്തിന്റെ തിരിച്ചുവരവും കാത്തിരുന്ന ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ് മലയാളം പതിപ്പ്. വിവാഹ ശേഷം ഭാവന ആദ്യമായി അഭിനയിച്ച ചിത്രം കേരളത്തിലെത്തുന്നത് ഏപ്രിൽ രണ്ടിനാണ്. പ്രമുഖ നി​ർ​മാ​താ​വ് ഖാ​ദ​ർ ഹസ​ന്‍റെ ചലച്ചിത്ര കമ്പനി രേ​ദ​ഖ് ആ​ർ​ട്സ് ആ​ണ് ചിത്രം മലയാളത്തിൽ നിർമിക്കുന്നത്.

You might also like

Comments are closed.