chem

ടൊവിനോയുടെ ‘കള’ തീയറ്ററുകളിൽ; ചിത്രത്തിന് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിർവഹിച്ച ചിത്രം ‘കള’ തിയേറ്ററുകളിലെത്തി. യഥാർത്ഥ സംഘട്ടന രംഗങ്ങളും അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത വിഷയവുമായി റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് തുടങ്ങി വ്യത്യസ്ത ചിത്രങ്ങൾ ഒരുക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള സംവിധായകന്റെ പുതിയൊരു പരീക്ഷണ ചിത്രം തന്നെയാണ് ‘കള’. ടോവിനോക്കൊപ്പം ദിവ്യ പിള്ള, ലാൽ, സുമേഷ് മൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

You might also like

Comments are closed.