chem

ശ്വേ​താ​ ​മേ​നോ​ൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ധനയാത്ര’ വിഷുവിന് ഓ ടി ടി റിലീസ് ചെയ്യും

ശ്വേത മേനോനെ പ്രധാന കഥാപാത്രമാക്കി ഗി​രീ​ഷ് ​കു​ന്നു​മ്മ​ൽ​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ‘ധനയാത്ര’ ഏപ്രിൽ 14 വിഷുവിന് ​ ​ഒ​ടി​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​ റിലീസ് ചെയ്യും. ​ശ്രീ​മൂ​കാം​ബി​ക​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബെ​ന്നി​ ​തൊ​ടു​പു​ഴ​യാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചെറുത്ത് നിൽപ്പും ജീവിക്കാനായി ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ​ആ​ന​ന്ദ്,​ ​സു​നി​ൽ​ ​സു​ഗ​ത,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി.​ ​ബി​ജു​ക്കു​ട്ട​ൻ,​ ​മാ​മു​ക്കോ​യ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​അ​നി​ൽ​ ​മു​ര​ളി, ​കോ​ട്ട​യം​ ​ന​സീ​ർ,​ ​പ​യ്യ​ന്നൂ​ർ​ ​മു​ര​ളി,​ ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ,​ ​ബീ​ന​ ​ആ​ന്റ​ണി,​ ​സം​ഗീ​ത​ ​രാ​ജേ​ന്ദ്ര​ൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

You might also like

Comments are closed.