chem

മലയാളം പഠിച്ച് മമ്മൂട്ടിയുടെ കടുത്ത ആരാധകനായി തമിഴ് നടൻ സൂരി

തമിഴ് ബിഗ് ബോസ് സീസൺ3 ഫെയിം മുഗേന്‍ റാവുവിനെ നായകനാക്കി കവിൻ മൂർത്തി ഒരുക്കുന്ന തമിഴ് ചിത്രമായ വേലനിലാണ് തമിഴ് ഹാസ്യ താരം സൂരി മമ്മൂക്കയുടെ കട്ടഫാനായി എത്തുന്നത്. ‘വേലൻ’ എന്ന ചിത്രത്തിൽ ‘മമ്മൂക്ക ദിനേശന്‍’ എന്ന കഥാപാത്രത്തെയാണ് സൂരി അഭിനയിക്കുന്നത്. പാലക്കാട്ടുകാരനായ മമ്മൂക്കദിനേശന്‍ എന്ന കഥാപാത്രമായ സൂരി ധരിക്കുന്ന വേഷമാകട്ടെ മുണ്ടും ജുബ്ബയുമാണ്. തമിഴിലെ ശ്രദ്ധേയനായ ഹാസ്യ താരമാണ് സൂരി. ചിത്രത്തിന് വേണ്ടി താരം മലയാളം പഠിച്ചതായി സംവിധായകൻ കവിൻ പറഞ്ഞു. മീനാക്ഷി ഗോവിന്ദരാജാനാണ് ചിത്രത്തിലെ നായിക. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ടിഎം കാര്‍ത്തിക് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

You might also like

Comments are closed.