chem

അഭിനയിച്ച് തകർത്ത് ഫഹദ്; മാലികിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

സീ യു സൂണിന് ശേഷം മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമായ മാലികിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിമിഷ സജയനാണ് നായിക. ചിത്രത്തിനു വേണ്ടി ഗംഭീര മേക്ക് ഓവറാണ് ഫഹദ് നടത്തിയിരിക്കുന്നത്. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ ചെറുപ്പം മുതൽ 55 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. എല്ലാ കാലഘട്ടത്തിലെയും ഫഹദിന്റെ വേഷപ്പകർച്ചകൾ ട്രെയിലറിലും കാണാനാകും. തീരദേശ പ്രദേശത്തെ സാമൂഹിക സാമുദായിക പ്രശ്‌നങ്ങള്‍, ഭൂമി കൈയ്യേറ്റവും തുടങ്ങിയവ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന് ഇതിവൃത്തം. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം മെയ് 13ന് പെരുന്നാൾ റിലീസായി തീയേറ്ററുകളിലെത്തും.

You might also like

Comments are closed.