Times Kerala

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ തമിഴ് ഭാഷ നിര്‍ബന്ധമാക്കണം; ആവശ്യവുമായി എം.കെ സ്റ്റാലിന്‍

 
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ തമിഴ് ഭാഷ നിര്‍ബന്ധമാക്കണം; ആവശ്യവുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: സ്‌കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ എതിര്‍ത്തതിനു പിന്നാലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും തമിഴ് ഭാഷ നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ഇതിനു വേണ്ടി ഡി.എം.കെ പരമാവധി ശ്രമിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.‘മൂന്ന് ഭാഷാ സംവിധാനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. തമിഴ് ഒരു ഭരണനിര്‍വഹണ ഭാഷയാവണം. എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും അതു നിര്‍ബന്ധമാക്കണം.’- സ്റ്റാലിന്‍ ആവശ്യപ്പെട്ടു.കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാലയങ്ങളില്‍ ഹിന്ദി പാഠ്യവിഷയമാക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെ പാര്‍ട്ട് ഏത് വിധേനയും എതിര്‍ക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

Related Topics

Share this story