Times Kerala

ഉപഭോക്താക്കൾക്കായി 299 രൂപയുടെ പുതിയ റീചാർജ് ഇറക്കി വോഡഫോണ്‍

 
ഉപഭോക്താക്കൾക്കായി 299 രൂപയുടെ പുതിയ റീചാർജ് ഇറക്കി വോഡഫോണ്‍

ന്യൂഡൽഹി: ഉപഭോക്താക്കൾക്കായി 299 രൂപയുടെ പുതിയ റീചാർജ് ഇറക്കി വോഡഫോണ്‍. ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയാണ് കമ്പനി ഈ പ്ലാനില്‍ നൽകുന്നത്. 70 ദിവസത്തെ കാലാവധിയാണ് ഈ ഓഫറിന്.ഉപഭോക്താക്കൾക്ക് ദിനവും 3 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 1000 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.

Related Topics

Share this story