Times Kerala

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; പോ​ലീ​സ് കേ​സെ​ടു​ത്തു

 
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; പോ​ലീ​സ് കേ​സെ​ടു​ത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത്.  എച്ച്.വണ്‍.എന്‍.വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ  ക​ട്ട​പ്പ​ന സ്വ​ദേ​ശി ജേ​ക്ക​ബ് തോ​മ​സാ​ണ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത്. ബ​ന്ധു​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ജേ​ക്ക​ബ് തോ​മ​സി​നെ ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ത്.ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച വി​വ​രം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ആ​ർ​ഒ ഇ​ക്കാ​ര്യം ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചി​ല്ലെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. കാൻസർ ഇല്ലാത്ത യുവതിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോതെറാപ്പി നടത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ അനാസ്ഥ ഉണ്ടായത്സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദ്ദേശം.

Related Topics

Share this story