Times Kerala

ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം

 
ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍: ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 49.2 ഓവറില്‍ 244ന് എല്ലാവരും പുറത്താവുകയായിരുന്നു. 64 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മാറ്റ് ഹെന്റി കിവീസിനായി നാല് വിക്കറ്റ് നേടി.തമീം ഇഖ്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഷ്ഫിഖുര്‍ റഹീം (19), മുഹമ്മദ് മിഥുന്‍ (26), മഹ്മുദുള്ള (20), മൊസദെക് ഹുസൈന്‍ (11), മുഹമ്മദ് സൈഫുദീന്‍ (29), മെഹ്ദി ഹസന്‍ മിറാസ് (7), മഷ്‌റഫി മൊര്‍ത്താസ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

Related Topics

Share this story