Times Kerala

റോയൽ എൻഫീൽഡ് 650 ട്വിൻസ് മോട്ടോർസൈക്കിളുകൾ പുതിയ നിറങ്ങളിൽ; മേക്ക് ഇറ്റ് യുവേർസിലൂടെ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും

 
റോയൽ എൻഫീൽഡ് 650 ട്വിൻസ് മോട്ടോർസൈക്കിളുകൾ പുതിയ നിറങ്ങളിൽ; മേക്ക് ഇറ്റ് യുവേർസിലൂടെ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും

മിഡ് സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തിലെ (250സിസി-750സിസി) ഗ്ലോബൽ ലീഡറായ റോയൽ എൻഫീൽഡ് ഇന്ന് 650 ട്വിൻ മോട്ടോർസൈക്കിളുകളായ ഇന്‍റർസെപ്റ്റർ INT 650 ട്വിൻ, കോണ്ടിനെന്‍റൽ GT 650 ട്വിൻ എന്നിവ പുതിയ കളർവെയ്സിൽ അവതരിപ്പിച്ചു. ഈ മോട്ടോർസൈക്കിളുകൾ പുതിയ MiY ഓപ്ഷനുകളിലും ലഭ്യമാകും. മോട്ടോർസൈക്കിളുകളുടെ സീറ്റുകൾ, ടൂറിംഗ് മിററുകൾ, ഫ്ളൈസ്ക്രീൻ, സംബ് ഗാർഡുകൾ തുടങ്ങി നിരവധി വസ്തുക്കൾ വ്യക്തിപരമാക്കാനുള്ള ഓപ്ഷനുകളാണ് MiY-യിലുള്ളത്. വാഹനത്തിന്‍റെ സ്റ്റൈലും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താൻ പാകത്തിനുള്ളതാണ് ഈ കസ്റ്റമൈസേഷനുകൾ.

“റോയൽ എൻഫീൽഡിന്‍റെയും മിഡ് സൈസ്ഡ് മോട്ടോർസൈക്കിൾ വിഭാഗത്തിലെയും പുതിയൊരു അദ്ധ്യായമാണ് 650 ട്വിൻസിന്‍റെ ലോഞ്ച്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മോട്ടോർസൈക്കിളുകൾക്ക് ആഗോള തലത്തിൽ ലഭിക്കുന്നത് അസാമാന്യ വിജയമാണ്. ഇന്ത്യയിൽ ഇന്‍റർസെപ്റ്ററിന്‍റെ വരവോടെ 500സിസി+ വിഭാഗം നാലിരട്ടിയായി വളർന്നു. 2020-ൽ യുകെയിലെ മിഡ് സൈസ്ഡ് വിഭാഗത്തിൽ ഏറ്റവും അധികം വിറ്റ നേക്കഡ് മോട്ടോർസൈക്കിളായി ഇത് മാറുകയും ചെയ്തു. 650 ട്വിൻ മോട്ടോർസൈക്കിളുകളിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് MiY അവതരിപ്പിച്ചത്. ഇത് ഈ വാഹനങ്ങളുടെ വ്യക്തിപരമാക്കൽ സാധ്യതകളും മോട്ടോർസൈക്കിളുകളുടെ ആകർഷണീയതയും വർദ്ധിപ്പിച്ചു. ആയിരക്കണക്കിന് വ്യക്തിപരമാക്കൽ ഓപ്ഷനുകളാണ് MiY മുന്നോട്ടു വയ്ക്കുന്നത്. റോയൽ എൻഫീൽഡിനെ സംബന്ധിച്ച് ഇതൊരു ഗെയിം ചേഞ്ചറാണ്. ഇന്‍റർസെപ്റ്റർ 650-യിലും കോണ്ടിനെന്‍റൽ GT 650-യിലും പുതുതായി അവതരിപ്പിച്ച കളർവെയ്സിനൊപ്പം MiY കൂടി ചേരുമ്പോൾ ബ്രാൻഡിലേക്ക് കൂടുതൽ ആളുകൾ ആകൃഷ്ടരാകും എന്നതിൽ സംശയമില്ല” – റോയൽ എൻഫീൽഡ്, സിഇഒ, വിനോദ് കെ. ദാസരി പറഞ്ഞു.റോയൽ എൻഫീൽഡ് 650 ട്വിൻസ് മോട്ടോർസൈക്കിളുകൾ പുതിയ നിറങ്ങളിൽ; മേക്ക് ഇറ്റ് യുവേർസിലൂടെ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും

ഇന്‍റർസെപ്റ്റ് INT 650 ട്വിൻ ഇപ്പോൾ ക്യാൻയൺ റെഡ്, വെഞ്ചുറ ബ്ലൂ എന്നീ സിംഗിൾ ടോൺ നിറങ്ങളിലും ഡൗൺടൗൺ ഡ്രാഗ്, സൺസെറ്റ് സ്ട്രിപ്പ് എന്നീ ഡ്യുവൽ ടോൺ നിറങ്ങളിലും ലഭ്യമാണ്. മാർക്ക് 2 എന്ന പേരിൽ ക്രോമിന്‍റെ അപ്ഗ്രേഡ് ചെയ്‌ത പതിപ്പുമുണ്ട്. മാർക്ക് 2 ക്രോം ഇന്‍റർസെപ്റ്റർ ഒറിജിനൽ ഇന്‍റർസെപ്റ്റർ 750-യ്ക്കുള്ള ആദരമാണ്. ഇന്‍റർസെപ്റ്റർ INT 650 ട്വിൻ സിംഗിൾ ടോൺ ഓറഞ്ച് ക്രഷ് കളർവേയും ഡ്യുവ ടോൺ ബേക്കർ എക്‌സ്പ്രസും നിലനിർത്തുന്നു. ഇവ ആഗോള തലത്തിൽ തന്നെ ഉപഭോക്താക്കൾക്കിടയിലും മോട്ടോർസൈക്ക്ളിംഗ് കമ്മ്യൂണിറ്റിക്ക് ഇടയിലും വളരെ പ്രശസ്തമാണ്. കോണ്ടിനെന്‍റൽ GT 650 കഫേ റേസറും പുതിയ അഞ്ച് നിറങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. 60-കളിലെ കോണ്ടിനെന്‍റൽ GT-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ആരാധകരുടെ ആവശ്യം പരിഗണിച്ചും റോയൽ എൻഫീൽഡ് കോണ്ടിനെന്‍റൽ GT 650 ട്വിൻ, റോക്കർ റെഡ് സിംഗിൾ ടോൺ കളർവേയിൽ വീണ്ടും അവതരിപ്പിക്കുകയാണ്. ഒപ്പം ബ്രിട്ടീഷ് റേസിംഗ് ഗ്രീനും അവതരിപ്പിക്കുന്നു. ഡക്‌സ് ഡീലക്‌സ്, വെഞ്ചുറ സ്റ്റോം എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവൽ ടോൺ കളർവേകളിലും ഈ മോട്ടോർസൈക്കിൾ ലഭ്യമാണ്. മിസ്റ്റർ ക്ലീൻ എന്ന പേരിൽ ക്രോമിന്‍റെ അപ്ഗ്രേഡ് ചെയ്‌ത പതിപ്പുമുണ്ട്. ഇന്‍റർസെപ്റ്റർ INT 650 ട്വിന്നിൽ 7 കളർ ഓപ്ഷനുകളും കോണ്ടിനെന്‍റൽ GT 650-യിൽ 5 പുതിയ കളർവെയ്‌സും ലഭ്യമാണ്. ഈ രണ്ട് മോട്ടോർസൈക്കിളുകൾക്കും പുതിയ കളർവേസിന് അനുയോജ്യമായ തരത്തിൽ കാഴ്ച്ചാഭംഗിയിൽ പുതിയ അപ്ഡേറ്റുകളും വരുത്തിയിട്ടുണ്ട്. പുതിയ നിറങ്ങൾക്ക് പുറമെ റോയൽ എൻഫീൽഡ് ബ്ലാക്ക്‌ഡ് ഔട്ട് റിമ്മികളും മഡ്‌ഗാർഡുകളും ഇന്‍റർസെപ്റ്റർ INT 650-യുടെ സിംഗിൾ ടോൺ കളർ പതിപ്പുകളിൽ ലഭ്യമാക്കുന്നുണ്ട്. ഇത് മോട്ടോർസൈക്കിളിന്‍റെ മൊത്തത്തിലുള്ള ആകർഷണീയത വർദ്ധിപ്പിക്കും. മുമ്പ് ഡ്യുവൽ ടോൺ നിറങ്ങളിൽ മാത്രമാണ് ബ്ലാക്ക്ഡ് ഔട്ട് റിമ്മുകൾ ഉണ്ടായിരുന്നത്. ഇതിനോടുള്ള കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിപ്പോൾ സിംഗിൾ ടോൺ പതിപ്പുകളിലേക്കും നൽകുന്നത്.

ഇന്‍റർസെപ്റ്റർ 650-യ്ക്കായി MiY-യിലൂടെ പുതിയ നിരവധി ഓഫറിംഗുകൾ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ റോഡ്സ്റ്റർ അപ്പീൽ വർദ്ധിപ്പിക്കുന്നു. ഇന്‍റർസെപ്റ്റർ 650-യുടെ റൈഡിംഗ് കംഫർട്ട് വർദ്ധിപ്പിക്കുന്നതിനായി പുതിയ രണ്ട് സീറ്റ് ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട് സ്റ്റാൻഡേർഡ് ടൂറിംഗ് ഡ്യുവൽ സീറ്റ്, റിബ്‌ഡ് സ്റ്റൈൽ സ്റ്റിച്ചിംഗും കൗൾ ഫിനീഷുമുള്ള ടൂറിംഗ് ഡ്യുവൽ സീറ്റ് എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ ഫിനീഷുകളിൽ ലഭ്യമാകുന്ന എഞ്ചിൻ ഗാർഡുകളും സംബ് ഗാർഡുകളും ഇന്‍റർസെപ്റ്റർ 650-യുടെ സുരക്ഷ മെച്ചപ്പെടുത്തുന്നു. സ്റ്റൈൽ, റൈഡിംഗ് അനുഭവം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇന്‍റർസെപ്റ്റർ 650-യിൽ ടൂറിംഗ് മിററുകൾ, ടോൾ ആൻഡ് ഷോർട്ട് ടിന്‍റഡ് ഫ്ളൈ സ്ക്രീനുകൾ, ഫോർക്ക് ഗെയ്റ്ററുകൾ തുടങ്ങി നിരവധി കൂട്ടിച്ചേർക്കലുകളുണ്ട്. കോണ്ടിനെന്‍റൽ GT 650-യുടെ കഫേ റേസർ സ്റ്റൈൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി MiY-യിൽ ഇപ്പോൾ കറുപ്പിലുള്ള സ്ക്രീൻ കിറ്റ്, ബാർ എൻഡ് മിററുകൾ, വിവിധ നിറങ്ങളിലുള്ള സിംഗിൾ സീറ്റ് കൗൾ തുടങ്ങി നിരവധി വ്യക്തിപരമാക്കൽ, ആക്‌സസറൈസേഷൻ ഓപ്ഷനുകളുണ്ട്. ഇതോടൊപ്പം അധിക സുരക്ഷയ്ക്കായി സംബ് ഗാർഡുകൾ, എഞ്ചിൻ ഗാർഡുകൾ എന്നിവയുമുണ്ട്. എല്ലാ വ്യക്തിപരമാക്കൽ, ആക്‌സസറൈസേഷൻ ഓപ്ഷനുകളും അനൂരൂപമായതാണ്. ആക്‌സസറികൾക്ക് 2 വർഷത്തെ വാറണ്ടിയുമുണ്ട്.

ഇന്‍ർസെപ്റ്റർ 650-യുടെ വില XXXX രൂപ മുതലും (എക്സ്ഷോറൂം കോണ്ടിനെന്‍റൽ GT-യുടെ വില XXXX രൂപ മുതലാണ് (എക്സ്ഷോറൂം) തുടങ്ങുന്നത്. ഇന്ത്യയിലുടനീളമുള്ള റോയൽ എൻഫീൽഡ് സ്റ്റോറുകളിലും ഇവ ഇപ്പോൾ ബുക്കിംഗിനും ടെസ്റ്റ് റൈഡിനും ലഭ്യമാണ്.

2018 സെപ്റ്റംബറിൽ അവതരിപ്പിച്ച 650 ട്വിൻസിനെ ഇന്ത്യയിലും ലോകത്തെല്ലായിടത്തുമുള്ള മോട്ടോർസൈക്കിൾ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ക്വിന്‍റസെൻഷ്യൽ റോഡ്‌സ്റ്ററായ ഇന്‍റർസെപ്റ്റർ 650, ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദ് ഇയർ 2018 ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. രാജ്യത്തെ മിഡ് സൈസ്ഡ് മോട്ടോർസൈക്ക്ളിംഗ് വിഭാഗത്തിലെ അപ്പർ എൻഡിൽ (500സിസിയും അതിനു മുകളിലും) ഇപ്പോഴും മേധാവിത്വം ഈ മോട്ടോർസൈക്കിളുകൾക്കാണ്. അന്താരാഷ്ട്ര മാർക്കറ്റുകളിലും ഇന്‍റർസെപ്റ്റർ INT 650 ട്വിൻ വൻ വിജയമായിരുന്നു. MCN-ന്‍റെ ബെസ്റ്റ് റെട്രോ മോട്ടോർസൈക്കിൾ ഓഫ് ദ് ഇയർ 2019, ഉൾപ്പെടെ നിരവധി അവാർഡുകൾ യുകെയിൽ ഈ മോട്ടോർസൈക്ക്ളിന് ലഭിച്ചു. ഇതേ പുരസ്ക്കാരം 2020-ൽ വീണ്ടും ലഭിച്ചു. ഒരു ഇന്ത്യൻ ബ്രാൻഡിന് യുകെയിൽ ഇത്തരത്തിലൊരു പുരസ്ക്കാരം ലഭിക്കുന്നത് ഇതാദ്യമാണ്. ഒരു തവണയല്ല, തുടർച്ചയായ രണ്ട് വർഷങ്ങളിൽ. 2020 കലണ്ടർ വർഷത്തിൽ യുകെയിൽ ഏറ്റവും അധികം വിറ്റഴിച്ച നേക്കഡ് സ്റ്റൈൽ മോട്ടോർസൈക്കിളാണിത്(MCIA ഡാറ്റ ജനുവരി 2020 മുതൽ ഡിസംബർ 2020 വരെ). ഏതാണ്ട് ഒരു വർഷത്തോളം മിഡ് സൈസ്ഡ് വിഭാഗത്തിൽ മേധാവിത്വം ഈ വാഹനത്തിനായിരുന്നു. ഇത് യുകെയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മോട്ടോർസൈക്കിൾ ബ്രാൻഡാക്കി റോയൽ എൻഫീൽഡിനെ മാറ്റി. APAC മേഖലയിൽ 650 ട്വിൻസ്, വോളിയത്തിന്‍റെ 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു. തായ്‍ലൻഡിലാണ് ഈ മോട്ടോർസൈക്കിളിന് ഡിമാൻഡ് കൂടുതൽ. ഇവിടുത്തെ വോളിയത്തിന്‍റെ 65 ശതമാനത്തോളം 650 ട്വിൻസാണ്.

Related Topics

Share this story