Times Kerala

മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

 
മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

കൊച്ചി: ടൈലുകളും കല്ലുകളും ഒട്ടിക്കുന്ന സംവിധാനങ്ങളുടെ മുന്‍നിര ബ്രാന്റായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള റോഫ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. ലോഹം, പ്ലൈവുഡ്, ഉണങ്ങിയ മതിലുകള്‍ തുടങ്ങിയ വിവിധ പ്രതലങ്ങളില്‍ കല്ലുകളും ടൈലുകളും ഒട്ടിക്കുന്നതിനുള്ള മാസ്റ്റര്‍ ഫിക്‌സ് അഡസീവുകള്‍ (എംഎഫ്എ), ഏത് ഉയരത്തിലും എക്‌സ്‌ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്‌ളെക്‌സിബില്‍ അഡസീവായ പവ്വര്‍ ഫിക്‌സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

ടൈലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി എളുപ്പം വൃത്തിയാക്കാവുന്നതും ഉന്നത നിലവാരത്തിലുള്ളതും രണ്ടു ഘടകങ്ങള്‍ അടങ്ങിയതുമായ എപോക്‌സി ഗ്രൗട്ടും റോഫ് പുറത്തിറക്കിയിട്ടുണ്ട്. ക്വാര്‍ട്ട്‌സ് ടെക്‌നോളജി പേറ്റന്റോടു കൂടിയ ഇത് വിവിധ ഇനം ഫിനിഷിങോടു കൂടിയ വിപുലമായ ശ്രേണിയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഈ മേഖലയിലെ ഏറ്റവും മികച്ചതായ മറ്റു നിരവധി പുതിയ സംവിധാനങ്ങളും പുറത്തിറക്കാനായി തയ്യാറായിട്ടുണ്ട്. കല്ലുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ മേഖലയിലെ ആഗോള വിദഗ്ദ്ധരായ ടെനാക്‌സ്, പേറ്റന്റഡ് സാങ്കേതികവിദ്യയോടു കൂടിയ ഇറ്റലിയില്‍ നിന്നുള്ള ടൈല്‍ ഗ്രൗട്ട് വിദഗ്ദ്ധരായ ലിറ്റോകോള്‍, പ്രീമിയം പൗഡര്‍ അഡസീവുകളിലെ വിദഗ്ദ്ധരായ സ്‌പെയിനില്‍ നിന്നുള്ള ഗ്രുപോ പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര രംഗത്തെ മുന്‍നിരക്കാരുമായുള്ള സഹകരണത്തോടെ സ്ഥാപനത്തിനുള്ളില്‍ നടത്തിയ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ പ്രീമിയം ഉല്‍പന്നങ്ങളുടെ അവതരണം.

വിപണിയില്‍ കൂടുതല്‍ അവബോധം ഉണര്‍ത്താനായി റൈസിങ് കേരള എന്ന പേരില്‍ റോഫ് ഒരു റീട്ടെയില്‍ കണക്ട് പരിപാടിക്കും തുടക്കം കുറിച്ചിട്ടുണ്ട്. വിതരണക്കാര്‍ക്കും ഉല്‍പന്നം യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നവരായ കരാറുകാര്‍ക്കും വേണ്ടി ബോധവല്‍ക്കരണ പരിശീലന പരിപാടികളും വിപുലമായ ഷോപ് ബ്രാന്‍ഡിങുകളും ഉള്‍പ്പെട്ടതാണിത്. പുതിയ സാങ്കേതികവിദ്യകള്‍, കൃത്യമായ ടൈല്‍ ഉപയോഗ രീതികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. വീടുകളില്‍ ടൈലും കല്ലും പതിപ്പിക്കുമ്പോള്‍ ശരിയായ അഡസീവും അനുയോജ്യമായ ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്ന നടപടികള്‍ക്കും ബ്രാന്‍ഡ് തുടക്കം കുറിച്ചിട്ടുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കാനും ഭാവിയിലെ ചെലവുകളും നാശനഷ്ടവും ഒഴിവാക്കാനും സിമന്റിനു പകരം ശരിയായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നതാണ് ‘റോഫ് മേ ഹേ മഗര്‍ കി ജക്കഡ്’ എന്ന പേരിലുളള കാമ്പെയിന്‍. ഈ പ്രചാരണത്തിന്റെ ഭാഗമായി റോഫ് ആദ്യമായി കേരള വിപണിയില്‍ ഒരു ഉപഭോക്തൃ പരിപാടിയും ആരംഭിച്ചു

കേരളം തങ്ങളുടെ ഒരു പ്രധാന വിപണിയാണെന്നും റോഫിന്റെ മൊത്തം വില്‍പനയില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്നവയില്‍ ഒന്നാണെന്നും ടൈല്‍ & സ്‌റ്റോണ്‍ സൊലൂഷ്യന്‍സ് പ്രസിഡന്റ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചൂണ്ടിക്കാട്ടി. മികച്ച അവബോധമുള്ളവരാണ് ഇവിടെയുള്ള ഉപഭോക്താക്കള്‍. തങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ക്ക് മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ടൈലുകള്‍ക്കായുള്ള അഡസീവുകളുടെ സ്ഥാനത്ത് സിമന്റ് ഉപയോഗിക്കുന്നതിന്റെ ദൂഷ്യ ഫലങ്ങളാണ് ഈ കാമ്പെയിനിലൂടെ തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ടൈലുകളും കല്ലുകളും പതിപ്പിക്കുന്നതില്‍ ഉപഭോക്താക്കള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും പരിഹരിക്കാനാവുന്ന സംവിധാനങ്ങള്‍ റോഫില്‍ തങ്ങള്‍ക്കുണ്ട്. ടൈലുകളും കല്ലുകളും പതിപ്പിക്കുന്നതില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന മികച്ച സംവിധാനങ്ങളാണ് റോഫ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് ടൈലുകളുടെ വിപണിയും അതിവേഗത്തിലാണ് മാറിക്കൊണ്ടിക്കുന്നത്. സിറാമിക് ടൈലുകളില്‍ നിന്നു വെട്രിഫൈഡ് ടൈലുകളിലേക്കും ചെറിയ ടൈലുകളില്‍ നിന്ന് 2ത2 അടിയിലേറെ വലുപ്പമുള്ള വലിയ ടൈലുകളിലേക്കും ഉപഭോക്താക്കള്‍ മാറുന്നതാണ് ഇന്നു കാണുന്ന പ്രവണത. നൈസര്‍ഗിക കല്ലുകളുടെ സ്ഥാനത്ത് കോമ്പോസിറ്റ് സ്‌റ്റോണുകളും ഇന്ത്യന്‍ മാര്‍ബിളുകളുടെ സ്ഥാനത്ത് ഇറക്കുമതി ചെയ്ത മാര്‍ബിളുകളും അവര്‍ താല്‍പര്യത്തോടെ വീക്ഷിക്കുന്നു. വീടിനകത്തു മാത്രം ഉപയോഗിച്ചിരുന്ന ടൈലുകള്‍ പുറം ഭാഗത്തും ഉപയോഗിക്കുന്ന പ്രവണതയും ദൃശ്യമാണ്. മുന്‍പ് കോണ്‍ക്രീറ്റിനു മുകളില്‍ മാത്രമാണ് ടൈലുകള്‍ പതിപ്പിച്ചിരുന്നതെങ്കില്‍ പ്ലൈവുഡ്, ലോഹം, സിമന്റ് ബോര്‍ഡ് തുടങ്ങി വിവിധ പ്രതലങ്ങളിലാണ് ഇന്നു ടൈലുകള്‍ പതിപ്പിക്കുന്നത്. ടൈലുകള്‍ പതിപ്പിക്കുന്ന പ്രക്രിയ ഇതോടെ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആവശ്യങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ സിമന്റ് ഉപയോഗിച്ചു ടൈലുകള്‍ പതിപ്പിക്കുന്നത് അനുയോജ്യമാകില്ല എന്നു മാത്രമല്ല ഭാവിയില്‍ തകരാറുകള്‍ ഉണ്ടാകുന്നതിലേക്കും അതു വഴി വെക്കും. വിവിധ രീതികളില്‍ ടൈലുകളും കല്ലുകളും പതിപ്പിക്കുന്നതിനായി പ്രത്യേകമായി രൂപകല്‍പന ചെയ്ത അഡസീവുകളുടെ ശ്രേണിയാണ് റോഫ് ലഭ്യമാക്കുന്നതെന്നും വാനികര്‍ കൂട്ടിച്ചേര്‍ത്തു.

മാറിക്കൊണ്ടിരിക്കുന്ന ഈ പ്രവണതകളുടേയും വലിയ ടൈലുകളുടേയും പശ്ചാത്തലത്തില്‍ ടൈലുകളുടെ വിടവുകള്‍ കൂടുതല്‍ നിലനില്‍ക്കുന്ന എപോക്‌സി ടൈല്‍ ഗ്രൗട്ടുകള്‍ കൊണ്ട് അടക്കേണ്ടതുണ്ട്. റോഫിന്റെ റെയിന്‍ബോ ടൈല്‍ മേറ്റ് എപോക്‌സി ഗ്രൗട്ടും സാറ്റാര്‍ലൈക്കും പൊട്ടിപ്പോകാത്തതും വെള്ളത്തെ ചെറുക്കുന്നതും കറ പിടിക്കാത്തതും രാസവസ്തുക്കളെ ചെറുക്കുന്നതുമാണ്. വിപുലമായ നിറങ്ങളിലും ഇവ ലഭ്യമാണ്. എളുപ്പത്തില്‍ വൃത്തിയാക്കാനാവുന്ന രീതിയില്‍ പേറ്റന്റുള്ള ക്വാര്‍ട്ട്‌സ് സാങ്കേതികവിദ്യയുമായണ് സ്റ്റാര്‍ലൈക്ക് എത്തുന്നത്. പൂര്‍ണമായും യുവി റെസിസ്റ്റന്റ് ആയ ഇത് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച എപോക്‌സി ഗ്രൗട്ട് ആണ്.

ടൈലുകളും കല്ലുകളും പതിപ്പിക്കുന്നതിനും ഗ്രൗട്ടിങിലും വൃത്തിയാക്കുന്നതിലും വിപുലമായ ശ്രേണിയിലെ ഉല്‍പന്നങ്ങളാണ് റോഫ് അവതരിപ്പിക്കുന്നത്.

Related Topics

Share this story