Times Kerala

ആ രംഗം കണ്ടശേഷം, നേരെ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ചു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍

 
ആ രംഗം കണ്ടശേഷം, നേരെ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ചു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍

ഫാഷന്‍ മോഡലും നിര്‍മ്മാതാവും കൂടിയായ ഹോളിവുഡിലെ പ്രീശസ്തയായ നടിയാണ് ഷാരോണ്‍ സ്റ്റോണ്‍. 1992ല്‍ പുറത്തിറങ്ങിയ പോള്‍ വര്‍ഹൂവന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലര്‍ ചിത്രം ബേസിക് ഇന്‍സ്റ്റിങിലെ കാതറിന്‍ ട്രാമല്‍ എന്ന വേഷം അവരെ വളരെ പ്രശസ്തയാക്കി. ഈ ചിത്രത്തില്‍ ഷാരോണ്‍ സ്റ്റോണ്‍, മൈക്കള്‍ ഡഗ്‌ളസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന പ്രശസ്തമായ രംഗമുണ്ട് . സംവിധായകന്‍ തന്നെ കബളിപ്പിച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ഓര്‍മ്മ കുറിപ്പിലാണ് ഷാരോൺ വെളിപ്പെടുത്തിയത്. എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ അ രംഗത്തിൽ അഭിനയിച്ചത്.എന്നാൽ , സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് എ രംഗം കാണാന്‍ ആവശ്യപ്പെടുകയും അത് കണ്ടപ്പോള്‍ ഞാന്‍ നേരേ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിക്കുകയും ചെയ്തുകയായിരുന്നു.

Related Topics

Share this story