Times Kerala

അവസരം നൽകണമെങ്കിൽ സഹതാരങ്ങളുമായി ലൈംഗികബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധിച്ചു; നിർമ്മാതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത ഹോളിവുഡ് നടി

 
അവസരം നൽകണമെങ്കിൽ സഹതാരങ്ങളുമായി ലൈംഗികബന്ധത്തിന് തയ്യാറാകണമെന്ന് നിർബന്ധിച്ചു; നിർമ്മാതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത ഹോളിവുഡ് നടി

അവസരങ്ങൾക്കായി സഹതാരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ പല നിർമ്മാതാക്കളും നിര്ബന്ധിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി ഷാരോൺ സ്റ്റോൺ. നിർമ്മാതാവ് പോൾ വെർഹോവന്റെ 1992 ലെ ത്രില്ലറായ ബേസിക് ഇൻസ്റ്റിങ്ക് എന്ന സിനിമയിലൂടെ പ്രശസ്തി നേടുകയും ഓസ്കാർ നാമനിർദേശം ലഭിക്കുകയും ചെയ്ത താരമാണ് ഷാരോൺ. ആ ചിത്രത്തിന്റെ വിജയത്തോടെ ഹോളിവുഡിൽ ഒരു സെക്സ് ഐക്കണായി ആണ് സ്റ്റോൺ അറിയപ്പെട്ടിരുന്നത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓർമകുറിപ്പിലാണ് ഷാരോൺ സ്റ്റോൺ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ബേസിക് ഇൻസ്റ്റിങ്ക് തിയേറ്ററുകളിൽ എത്തിയതോടെ സ്റ്റോൺ ഒരു താരമായി മാറുകയായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ സ്റ്റോണിന്റെ കഥാപാത്രമായ കാതറിൻ ട്രാമെൽ നഗ്നയായാണ് പ്രത്യക്ഷപ്പെട്ടത്. ഈ രംഗത്തിൽ അഭിനയിച്ചതിന് പിന്നാലെ സഹതാരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ചില നിർമ്മാതാക്കൾ തന്നെ പലതവണ നിര്ബന്ധിച്ചിരുന്നതായാണ് അവർ പറയുന്നത്.സ്റ്റോണും സഹതാരങ്ങളും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി വർദ്ധിപ്പിക്കാൻ ഇത് ആവശ്യമായിരുന്നു എന്നാണു നിർമ്മാതാക്കൾ പറഞ്ഞിരുന്നതെന്നും അവർ വെളിപ്പെടുത്തി.അതേസമയം സ്റ്റോൺ ആരോപണം ഉന്നയിക്കുന്ന നിർമ്മാതാക്കളുടെ പേര് ഓർമ്മകുറിപ്പിൽ പരാമർശിക്കുന്നില്ല, ഒപ്പം അവരുടെടെ സഹതാരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലൂടെ അവരെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടന്നിരുന്നതായും പറയുന്നു. തന്റെ ഓർമ്മക്കുറിപ്പിലെ ഒരു ഘട്ടത്തിൽ, 1950, മുതൽ 70 വരെയുള്ള കാലത്തിനിടെ പ്രശസ്തി നേടിയ ചലച്ചിത്രതാരം അവ ഗാർഡ്നറിനെയും സ്റ്റോൺ പരാമർശിക്കുന്നു, മാത്രമല്ല, പുരുഷ മേധാവിത്വമുള്ള ഒരു വ്യവസായവുമായി താനും ഇടപെട്ടത് എങ്ങനെയെന്നും അവർ ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Related Topics

Share this story