Times Kerala

‘റിഹേഴ്‌സല്‍ സമയത്ത് സ്റ്റേജ് പൊട്ടിപ്പോകുമോ മാം എന്ന് ചോദിക്കുന്ന ആളുകള്‍; ഇവരുടെ വീടുകളില്‍ എന്നേക്കാള്‍ തടിയുള്ളവര്‍ ഉണ്ടാകില്ലേ’; യുവതിയുടെ കുറിപ്പ്

 
‘റിഹേഴ്‌സല്‍ സമയത്ത് സ്റ്റേജ് പൊട്ടിപ്പോകുമോ മാം എന്ന് ചോദിക്കുന്ന ആളുകള്‍; ഇവരുടെ വീടുകളില്‍ എന്നേക്കാള്‍ തടിയുള്ളവര്‍ ഉണ്ടാകില്ലേ’; യുവതിയുടെ കുറിപ്പ്

ബോഡി ഷെയ്മിങ്ങിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കൊറിയോഗ്രഫറായ സജ്‌ന നജാം. തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചും കുത്ത് വാക്കുകളെ കുറിച്ചുമാണ് സജ്‌ന തനറെ ഫേസ്‌ബുക്കിലൂടെ പറയുന്നത്.

സജ്‌ന നജാം പങ്കുവച്ച കുറിപ്പ് വായിക്കാം

For all the beautiful and handsome plus size men and women ??????
തടി തടി തടി തടി
ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് സത്യമായും എഴുതണമെന്നു ഞാന്‍ വിചാരിച്ചതല്ല .എഴുതേണ്ടി വന്നതില്‍ ക്ഷമിക്കുക ????
Scientifically ,weight is not an important factor that can determine ur health status .a lot of people who fit in the ideal weight range and perfect figures might have deficiencies and health issues ,and a lot of people who the socitey looks at as ”FAT’ may be perfectly healthy and more active with good muscle mass ??
ഉച്ച കഴിഞ്ഞു നല്ല മഴ ഉണ്ടായിരുന്നു ഇന്ന് ,അപ്പോള്‍ ഇന്ന് നടക്കാന്‍ പറ്റില്ല അത് കൊണ്ട് ഫ്‌ലാറ്റിന്റെ ചുറ്റം ഒരു 30 റൌണ്ട് cycling cheythu ??!?? ,മഴ നിന്നതു കൊണ്ട് നടക്കാന്‍ പോയാലോ എന്ന് മനസിലും കരുതി .സകല ദൈവങ്ങളെയും മനസ്സില്‍ വിചാരിച്ചു ഒറ്റ നടത്തം ( rain rain go away ) ,ഫ്‌ലാറ്റിന്റെ പുറത്തു ഇറങ്ങി ,ഒരു രണ്ടു വീട് കഴിഞ്ഞില്ല ,ഒരു അപ്പാപ്പന്‍ ചെറുകുട്ടിയെയും കളിപ്പിച്ചു മതിലിനരികില്‍ ,നല്ല ഒരു മോന്‍ ,എന്നെ കണ്ടു ചിരിച്ചത് കൊണ്ട് ഞാന്‍ ഒന്ന് നിന്ന് ഒരു ഹി പറഞ്ഞു ,ഉടനെ അപ്പാപ്പന്‍ ,മാഡം തടി കൂടുതല്‍ ആണ്,നല്ലതു പോലെ നടക്കണം .ശെടാ ഇതെന്തു പാട്,ആരോ ഒരാള്‍ ,എനിക്കു ആരെന്നു പോലും അറിയില്ല ,ശെരിക്കും പറഞ്ഞാല്‍ പ്രായത്തെ ബഹുമാനിച്ചു ഞാന്‍ ഒന്നും പറഞ്ഞില്ല .നടക്കുംപ്പോള്‍ വെറുതെ ഒന്ന് റീവൈന്‍ഡ് ചെയ്തു കുറച്ചു കാര്യങ്ങള്‍ .
.18 വയസ്സില്‍ ഇരിക്കുന്നതു പോലെ അല്ല 50 വയസ്സില്‍ ,ഒരു പാട് മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാകും ,പ്രേത്യേകിച്ചു ലേഡീസ് പ്രസവിച്ചു കഴിയുമ്പ്‌പോള്‍ ??. ഞാന്‍ ചിലപ്പോള്‍ ഒരു ആര്ടിസ്‌റ് ,മോഡല്‍ ഒക്കെ ആയിരുന്നെങ്കില്‍, liposuction tummy tuck ,ബാരിയാട്രിക് സര്‍ജറി ,ഒക്കെ ചെയ്തു ,ഒരു ഫുള്‍ ടൈം േൃമiner ,dietician ഒക്കെ കൊണ്ട് നടക്കാമായിരുന്നു .
Choreographers എല്ലാവരും എന്താ ഇങ്ങനെ തടിക്കുന്നതു ,this is the question I hear always ??.why should I reply to them ?
സ്റ്റേജ് റിഹേഴ്‌സല്‍ സമയത്തു ,സ്റ്റേജ് പൊട്ടി പോവുമോ മാം എന്ന് ചോദിക്കുന്ന ആളുകള്‍ ,ഷൂട്ടിംഗ് ലൊക്കേഷനില്‍ ,ആദ്യം എന്നെ കാണുംപ്പോള്‍ ഈ തടി വെച്ച് ഡാന്‍സ് കളിക്കാന്‍ ബുദ്ധിമുട്ടില്ലേ എന്ന് ചോദിക്കുന്ന so called well wishers ??,
ശെരിക്കും പറഞ്ഞാല്‍ എവിടെ പോയാലും ആരെങ്കിലും ഒരാള്‍ കാണും തടിയെ കുറിച്ച് പറയാന്‍ .ഈ പറയുന്നവരുടെ വീടുകളില്‍ എന്നെ കാല്‍ തടിയുള്ളവര് ഉണ്ടാവും ,അതൊന്നും ഒരു പ്രേശ്‌നമേ അല്ല
സമ്മതിച്ചു എനിക്കു തടിയുണ്ട്,പക്ഷെ , ഇതു എഴുതുന്ന വരെ(touch wood ) cholesterol, ബിപി ,ദിയബെറ്റിക്‌സ്, നടുവേദന, migraine ,തൈറോയ്ഡ് എന്ന ഒരു അസുഖവും എനിക്കില്ല ,ഇനി നാളെ വന്നുകൂടാ എന്നില്ല ??
ഞാന്‍ ചിലപ്പോള്‍ എന്റെ മക്കള്‍ളോട് തടി കൂടി എന്നൊക്കെ പറയും ,പക്ഷേ 34 ,36 ,34 സൈസ് ഒന്നും ആവാന്‍ പറയില്ല .എനിക്ക് കുറച്ചു backum,frontum ,vayarum , ഉള്ള എന്നെയാണ് ഇഷ്ട്ടം,പിന്നെ എന്നെ മെലിയിച്ചേ അടങ്ങു എന്നുണ്ടെങ്കില്‍ ,എന്റെ ഒരു ഫോട്ടോ എടുത്തു ,apps ഉപയോഗിച്ച് ,എന്നെ മെലിയിച്ചു കണ്ടു കൊള്ളുക .??
തടി തടി എന്ന് പറഞ്ഞു മറ്റുള്ളവരെ കളിയാകുംപ്പോള്‍,ഒന്ന് ഓര്‍ക്കുക ,ആരും തടി വെയ്ക്കുന്നതു മനപ്പൂര്‍വം അല്ല.ഓരോത്തര്‍ക്കും ഒരൂ പ്രേശ്‌നങ്ങള്‍ ഉണ്ട് ????. Hereditary, hormonal imbalance , menopause,tsress mental worries and it goes on ….????
Confessions of a plus size me

Related Topics

Share this story