Times Kerala

സെ​ര്‍​വ​ര്‍ തകരാർ, വാ​ട്സ്‌ആ​പും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ​ണി​മു​ട​ക്കി

 
സെ​ര്‍​വ​ര്‍ തകരാർ, വാ​ട്സ്‌ആ​പും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ​ണി​മു​ട​ക്കി

ന്യൂ​ഡ​ല്‍​ഹി: വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം വെള്ളിയാഴ്‌ച രാത്രി ഇന്ത്യയിലുൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മുടങ്ങി. വാ​ട്സ്‌ആ​പ്പി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​ന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വീ​ഡി​യോ, ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ ലോ​ഡ് ആ​വു​ന്നി​ല്ലെ​ന്നു പ​രാ​തികളും ഉയർന്നിരുന്നു. സെ​ര്‍​വ​ര്‍ ത​ക​രാ​റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.പ്രശസ്ത ഡൗണ്‍ടൈം റിപ്പോര്‍ട്ടിംഗ് സേവനമായ “ഡൗണ്‍‌ഡെറ്റെക്ടറി”ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, രാത്രി 10:40 ഓടെയാണ് പ്രശ്നം ആരംഭിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ മെസഞ്ചര്‍, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ ആഗോളതലത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Topics

Share this story