Times Kerala

അമിതവണ്ണമുണ്ടോ? 20 നും 30 നും ഇടയ്ക് പ്രായമുള്ളവർ സൂക്ഷിക്കുക !!

 
അമിതവണ്ണമുണ്ടോ? 20 നും 30 നും ഇടയ്ക് പ്രായമുള്ളവർ സൂക്ഷിക്കുക !!

20 നും 30 നും ഇടയ്ക് പ്രായമുള്ളവർക്ക്‌ അമിതവണ്ണമോ രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ പ്രായമാകുന്തോറും അവരുടെ ഓർമ്മകുറവും വൈജ്ഞാനികപരമായ പ്രശ്നങ്ങളുമുണ്ടാവാനുള്ള സാധ്യത ഇരട്ടിയാണ് എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. യു എസ്സിലെ ഗവേഷകർ 15000 പേരിൽ നടത്തിയ പഠനങ്ങളെ ആധാരമാക്കിയാണിത്. ഇവരുടെ മൂന്നു തവണ വീതമുള്ള ബോഡി മാസ്സ് ഇൻഡക്സ് (ബി എം ഐ ), രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ്, കൊളെസ്ട്രോൾ എന്നീ റീഡിങ്ങുകൾ ആണ് പഠനത്തിനായി സ്വീകരിച്ചത്. ഓരോ വർഷത്തിലും ഇവരുടെ വൈജ്ഞാനികപരമായ കഴിവുകളും രേഖപ്പെടുത്തിയിരുന്നു.

20 -30നും ഇടക്കുള്ള ഈ പ്രായം നിർണ്ണായകമാണെന്നും, ഈ സമയത്തുള്ള ആരോഗ്യപ്രശ്നങ്ങൾ ജീവിതാവസാനത്തിലെ വൈജ്ഞാനിക കഴിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജിസ്റ്റായ ക്രിസ്റ്റിൻ യാഫെ പറഞ്ഞത്.

Related Topics

Share this story