Times Kerala

ഗാര്‍ഹിക പീഡനം; ബ്രാഡ് പീറ്റിനെതിരേ തെളിവുമായി ഹോളിവുഡ് താരം ആഞ്ജലീന ജോളി

 
ഗാര്‍ഹിക പീഡനം; ബ്രാഡ് പീറ്റിനെതിരേ തെളിവുമായി ഹോളിവുഡ് താരം ആഞ്ജലീന ജോളി

ഹോളിവുഡ് നടനും മുൻ ഭർത്താവുമായ ബ്രാഡ് പീറ്റിനെതിരേ ഗാര്‍ഹിക പീഡനാരോപണവുമായി നടി ആഞ്ജലീന ജോളി കോടതിയിൽ . അതേസമയം ബ്രാഡ് പീറ്റിനെതിരേയുള്ള തെളിവുകള്‍ ആഞ്ജലീന കോടതിയില്‍ സമര്‍പ്പിച്ചു.കൂടാതെ നടന്റെ അക്രമസ്വഭാവത്തെക്കുറിച്ച് ഇവരുടെ മക്കള്‍ മൊഴി നല്‍കുമെന്നും യു.എസ് വീക്കിലിയും ഇടി ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്തു. ബ്രാഡ് പീറ്റ് മക്കളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ആഞ്ജലീന നേരത്തെ പരാതി നില്‍കിയിരുന്നു. എന്നാല്‍ ആ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു. എന്നാൽ കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടു . അത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു . 2014ലാണ് ഇരുവരും വിവാഹിതരാവുന്നത് .മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായി . തുടർന്ന് ഒന്‍പത് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം .എന്നാൽ 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. കൂടാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇവര്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.

Related Topics

Share this story